കോതമംഗലം – പോത്താനിക്കാട് എക്സൈസ് നടത്തിയ റെയ്ഡിൽ സ്പിരിറ്റ് പിടികൂടി; ഒരാൾകസ്റ്റഡിയിൽ; രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. കോതമംഗലം എക്സൈസ് ഇൻസ്‌പെക്ടർ പി ഇ ഷൈബുവും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോ ത്താനിക്കാട് നടത്തിയ അന്വേഷണത്തിലാണ് 4 ലിറ്റർ സ്പിരിറ്റ് വാഹനങ്ങൾ സഹിതം പിടികൂടിയത്. പോത്താനിക്കാട് ഉന്നത്തും വീട്ടിൽ ബിബിൻ ജോസ് (31)എന്നയാൾക്കെതിരെ അബ്കാരി കേസ് എടുത്തു. ബിബിനോടൊപ്പം ഉണ്ടായിരുന്ന ജിതിൻ, റോമി, റെജി എന്നിവർ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു.
ഇവർ ഉപയോഗിച്ച് വരുന്ന വാഹനം സംഭവസ്ഥലത്തു നിന്നും തെളിവ് സഹിതം കണ്ടെടുത്തു. പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഇവർക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇൻസ്‌പെക്ടറെ കൂടാതെ സിവിൽ എക്സൈസ് ഓഫിസർമാരായ ലിബു, റസാഖ്, വിനോദ്, അമൽ, അനൂപ്, പ്രിവന്റീവ് ഓഫീസർ പി പി ഹസ്സൈനാർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജോർജ് ജോസഫ് എന്നിവരും പങ്കെടുത്തു. ചാരായമെന്ന വ്യാജേന സ്പിരിറ്റ് വിൽക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്പിരിട്ട് വിൽപ്പന കണ്ടെത്തിയ തെന്ന് കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ PE ഷൈബു പറഞ്ഞു.