കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവൻ്റ്റീവ്ഓഫീസർ
കെ എ നിയാസും പാർട്ടിയും പൈങ്ങോട്ടൂർ കടവൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ചാരായവും ചാരായം വാറ്റൂന്നതിനായി പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും പിടികൂടി.
കോതമംഗലം താലൂക്ക് കടവൂർ വില്ലേജ് പാണ്ടൻപാറ കരയിൽ ചാത്തനാട്ടുകുഴിയിൽ വീട്ടിൽ നാരായണൻ മകൻ ഗോപി (68/22) എന്നയാൾക്കെതിരെ അബ്കാരി കേസെടുത്തു.
പാർട്ടിയിൽ പ്രവൻറിവ് ഓഫീസർ ജയ് മാത്യൂസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജിമ്മി V L, അനൂപ് TK എന്നിവരും ഉണ്ടായിരുന്നു.