കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 5 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പെട്രോളിന്റേയും, ഡീസലിന്റേയും അനിയന്ത്രിതമായ വിലക്കയറ്റം സാധാരണക്കാരായ വാഹന ഉടമകളേയും യാത്രക്കാരേയും വളരെയധികം ബുദ്ധിമുട്ടിക്കുന്നതോടൊപ്പം ഇത്തരം വാഹനങ്ങൾ മൂലമുള്ള പരിസ്ഥിതി മലിനീകരണം ഗുരുതരമായി ക്കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ ചെലവ് കുറഞ്ഞതും, പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഇലക്ട്രിക് വാഹന ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
റ്റു വീലർ,ത്രീ വീലർ വാഹനങ്ങൾക്കായിട്ടാണ് ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. മണ്ഡലത്തിൽ ഊന്നുകൽ,ചേലാട്,കോതമംഗലം ചെറിയ പള്ളിത്താഴം,തങ്കളം ലോറി സ്റ്റാന്റ്, നെല്ലിക്കുഴി എന്നീ 5 കേന്ദ്രങ്ങളിലാണ് ഇലക്ട്രിക് വാഹന ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതെന്ന് എം എൽ എ അറിയിച്ചു.