കോതമംഗലം : ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയലേക്ക് പണം ശേഖരിക്കുന്നതിനായി റീസൈക്കിൽ കേരള എന്ന പേരിൽ വിവിധ മാർഗ്ഗങ്ങളിലൂടെ പണം കണ്ടെത്തുന്നത്. മഴക്കാല പൂർവ ശുചീകരണവും സി.എം.ഡി.ആർ.എഫിലേക്കുള്ള ധനശേഖരണവും ഒരേസമയം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.വൈ.എഫ്.ഐ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കി ഓരോ വീട്ടിലും സ്ഥാപനങ്ങളുടെ ചുറ്റിലും ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക്, സ്റ്റീൽ മാലിന്യങ്ങളും മറ്റു പഴയ വസ്തുക്കളും ഡിവൈഎഫ്ഐ പ്രവർത്തകർ ശേഖരിച്ചു വരുന്നു. എല്ലാ വീട്ടുകാർക്കും ഈ പദ്ധതിയിലൂടെ സിഎംഡിആർഫിന്റെ ഭാഗമാകാം.
ഡി.വൈ.എഫ്.ഐ തൃക്കാരിയൂർ മേഖല യിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആൻറണി ജോൺ MLA പാഴ് വസ്തുക്കൾ ഏറ്റുവാങ്ങി. ത്യക്കാരിയൂർ കുടജാദ്രി ഹോംസ് ഉടമ മാങ്കുളം സുരേഷിൽ നിന്ന് പഴയ പത്ര കെട്ടുകളും പാഴ് വസ്തുക്കളും എം.എൽ.എ ഏറ്റുവാങ്ങി. കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം രവീന്ദ്രൻ കുടിയിൽ പഴയ തയ്യൽ മിഷിനും ഇലക്ടോണിക്ക് വേസ്റ്റും മറ്റ് പാഴ് വസ്തുകളും കൈമാറി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പി. ജയകുമാർ, മേഖല സെക്രട്ടറി ശ്രീജിത്ത് കെ.എൻ., മേഖല ട്രഷറാർ അനൂപ് മോഹൻ, മേഖലാ വൈസ് പ്രസിഡൻറ് സൂരജ് സോമൻ എന്നിവർ പങ്കെടുത്തു.
നമ്മുടെ വീട്ടിലെയും സ്ഥാപനത്തിലെയും പഴയ വസ്തുക്കൾ റീസൈക്കിൾ കേരള ക്യാമ്പയിനിലൂടെ കേരളത്തിന്റെ അതിജീവനത്തിനു പുനരുപയോഗിക്കാം. പഴ്‌വസ്തുക്കൾ ശേഖരിക്കുന്നതിനു പുറമെ, നാളികേരം, മറ്റ് നാടൻ വിഭവങ്ങളും ശേഖരിച്ചു വില്പന നടത്തിയും പണം സമാഹരിക്കും.
കൂടാതെ വീടുകളിലോ സ്ഥാപനത്തിലോ പറമ്പിലോ മഴക്കാലത്തിന് മുൻപ് ചെയ്തു തീർക്കേണ്ട ജോലികൾ ചെയ്ത് ജോലിയുടെ പ്രതിഫലം സിഎംഡിആർഎഫിലേയ്ക്ക് നൽകും.