കോതമംഗലം: ഡിവൈഎഫ്ഐ മുനിസിപ്പൽ നോർത്ത് മേഖലാ കമ്മിറ്റിയുടെ പരിധിയിലുള്ള സ്കൂളിലെ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ വൺ നേടിയ വിദ്യാർത്ഥിക്ക് ഡിവൈഎഫ്ഐ മുൻസിപ്പൽ നോർത്ത് മേഖലാ കമ്മിറ്റി ഉപഹാരം നല്കി. പ്ലസ് ടു സിബിഎസ്ഇ പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കിയ കരിങ്ങഴ നിവാസിയായ കാക്കത്തുരുത്തേൽ രാജുവിന്റെ മകൾ നിധ രാജുവിന്റെ വീട്ടിൽ എത്തി ആൻ്റണി ജോൺ എംഎൽഎ ഉപഹാരം നൽകി. മേഖലാ സെക്രട്ടറി എൽദോസ് പോൾ,പ്രസിഡന്റ് രഞ്ജിത്ത് സി റ്റി,യൂണിറ്റ് സെക്രട്ടറി അമീഷ് എൽദോസ് തുടങ്ങിയവർ പങ്കെടുത്തു.