മൂവാറ്റുപുഴ: വിധവകളെ സഭാ ശുശ്രൂഷകളില്‍ പങ്കാളികളാക്കണമെന്ന് കോതമംഗലം രൂപത ബിഷപ് എമരിത്തൂസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. കോതമംഗലം രൂപത യൂദിത്ത് നവോമി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ലോക വിധവാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ദൈവത്തിന് വിധവകളോട് പ്രത്യേക പരിഗണനയുണ്ട്. ദൈവം അവരെ സ്‌നേഹിക്കുന്നു. ഇല്ലായ്മയും വേദനയും അറിഞ്ഞവരാണ് വിധവകളെന്നും മാര്‍ പുന്നക്കോട്ടില്‍ കൂട്ടിച്ചേര്‍ത്തു. രൂപത പ്രസിഡന്റ് മിനി ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറല്‍ മോണ്‍. വിന്‍സെന്റ് നെടുങ്ങാട്ട്, രൂപത ഡയറക്ടര്‍ ഫാ. ജോസ് കിഴക്കേയില്‍, ഫാ. കുര്യാക്കോസ് കൊടകല്ലില്‍, സി. ആനി തെരേസ്, മോളി ജെയിംസ്, ലിസി സെബാസ്റ്റ്യന്‍, ജെസി ജെയിംസ്, മിനി മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാമിലി അപ്പോസ്തലേറ്റ് രൂപത പ്രസിഡന്റ് ഡിഗോള്‍ കെ. ജോര്‍ജ്, സി.ജോണ്‍സി എംഎസ്‌ജെ, യൂദിത്ത് നവോമി ഭാരവാഹികളായ ഷീജ റെന്നി, സെലിന്‍ ജോയി, വത്സ തോമസ്, വത്സ ബേബി, ട്രീസ ജോയി, മിനി ആന്‍സണ്‍, റോസ്ലി, ബീന ജോയി എന്നിവര്‍ നേതൃത്വം നല്‍കി. ഈ വര്‍ഷം 60 തികഞ്ഞവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
