Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തെ കോവിഡ് കേസുകള്‍; പ്രചാരണം അടിസ്ഥാനരഹിതം, നഗരം നിശ്ചലമായി, നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ.

കോതമംഗലം : കോതമംഗലത്തെ കോവിഡ് കേസുകളെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ യഥാര്‍ത്ഥമല്ലെന്ന രീതിയില്‍ ചിലര്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. കോവിഡ് കേസുകളെ തുടര്‍ന്ന് പ്രഖ്യാപിക്കുന്ന കണ്ടെയ്ന്‍മെന്‍റ് സോണുകളെ പള്ളിത്തര്‍ക്കവുമായി കൂട്ടിക്കുഴച്ച് സമൂഹത്തില്‍ അസ്വസ്ഥത പരത്തുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍, ദുരന്ത നിവാരണം എന്നീ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യും. കോവിഡ് പരിശോധനാഫലം വിലയിരുത്തി പൊസീറ്റീവായവര്‍, പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍, ദ്വിതീയ സമ്പര്‍ക്കത്തിലുള്ളവര്‍ എന്നിവരുടെ പട്ടിക തയാറാക്കിയ ശേഷമാണ് കണ്‍ടെയ്ന്‍മെന്‍റ് സോണ്‍ സംബന്ധിച്ച് ശുപാര്‍ശ നല്‍കുന്നത്. ആരോഗ്യവകുപ്പ് നല്‍കുന്ന ശുപാര്‍ശ ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, ആര്‍.ഡി.ഒ, സിറ്റി പൊലീസ് കമ്മീഷണര്‍, ഡിവൈ.എസ്.പി എന്നിവരടങ്ങിയ ഉന്നതതല സമിതി പരിശോധിക്കും. ഇതിനു ശേഷമാണ് കണ്‍ടെയ്ന്‍മെന്‍റ് സോണുകള്‍ സംബന്ധിച്ച അന്തിമ ഉത്തരവിറക്കുന്നത്.

കോതമംഗലം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഗൗരവതരമായ രീതിയില്‍ രോഗവ്യാപനമുണ്ടായിട്ടുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. കോതമംഗലത്തെ 19 വാര്‍ഡുകളില്‍ കോവിഡ് പൊസീറ്റീവ് കേസുകള്‍ നിലവിലുണ്ട്. ഒരു വാര്‍‍ഡിലെ പൊസിറ്റീവ് കേസുമായി സമ്പര്‍ക്കത്തിലുള്ളവര്‍ ആ വാര്‍ഡില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും സമീപ പഞ്ചായത്തുകളില്‍ വ്യാപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം സോഫ്റ്റ് വെയര്‍ സഹായത്തോടെ വിശകലനം ചെയ്താണ് സമ്പര്‍ക്ക സാധ്യത വിലയിരുത്തി കണ്‍ടെയ്ന്‍മെന്‍റ് സോണുകള്‍ നിശ്ചയിക്കുന്നത്. നിലവില്‍ 56 പോസിറ്റീവ് കേസുകളാണ് കോതമംഗലം നഗരസഭയില്‍ മാത്രമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നഗരസഭയില്‍ മാത്രം പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ 162 പേരും ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ 267  പേരുമുണ്ട്. നഗരസഭയിലെ 2,3,5,6,7,9,12,14,16,17,18,21,22,25,26,27,28,29,30 എന്നീ വാര്‍ഡുകളില്‍ നിലവില്‍ കോവിഡ് കേസുകളുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

കോവിഡ് രോഗികൾ ദിനം പ്രതി പെരുകുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ മുതൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്റ്റാന്റ് പ്രവർത്തിക്കുന്നതല്ല. കോതമംഗലം നഗരത്തിലെ പ്രധാന രണ്ട് ബസ് സ്റ്റാന്റുകൾ ഇപ്പോൾ കണ്ടൈൻമെന്റ് സോണിലാണ്. ദിനംപ്രതി ഒരുപാട് ആളുകൾ വരുന്ന കോതമംഗലം സ്റ്റാൻഡ് സുരക്ഷയുടെ ഭാഗമായി ആണ് അടച്ചത്. ആലുവയിൽ നിന്നും മൂന്നാറിലേക്ക് പോകുന്ന ബസ്സുകൾ തങ്കളത്തു നിന്നും കോഴിപ്പിള്ളിയിൽ നിന്നുമാണ് യാത്രക്കാരെ കയറ്റുന്നത്. കോതമംഗലം ടൌൺ കണ്ടൈനമെന്റ് സോണിൽ ആയതോടെ പള്ളിത്താഴം മുതൽ ഇരുമലപ്പടി ഹൈടെക് വരെയും യാത്രക്കാരെ കയറ്റിറക്കുവാൻ സാധിക്കുകയില്ല. നേര്യമംഗലം ഭാഗത്ത് നിന്ന് വരുന്ന ബസുകൾ കോഴിപ്പിള്ളി വരെയും, ചേലാട് ഭാഗത്ത്‌ നിന്ന് വരുന്ന ബസുകൾ മലയിൻകീഴ്വരെയും, പെരുമ്പാവൂർ, കോട്ടപ്പടി ഭാഗത്ത് നിന്ന് വരുന്ന വണ്ടികൾ തങ്കളം വരെയും, മുവാറ്റുപുഴ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ സബ് സ്റ്റേഷൻ വരെയുമാണ് സർവിസ് നടത്തുന്നത്.

 

കോതമംഗലം നഗരത്തിൽ വ്യക്തമല്ലാത്ത, ഉറവിടം കണ്ടെത്താൻ സാധിക്കാത്ത രീതിയിൽ കൊറോണ വ്യാപിക്കുകയാണ്. കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപന ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. പോലീസിന്റെ നിർദ്ദേശങ്ങൾ മറികടന്ന് പ്രവർത്തിച്ചവർക്ക് എതിരെ പോലീസ് കേസ് എടുക്കുകയും ചെയ്‌തിട്ടുണ്ട്‌.

You May Also Like

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

error: Content is protected !!