കോതമംഗലം : താലൂക്കിൽ ദിനംപ്രദി കോവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ നിലവിലുള്ള ബെഡ്ഡുകൾ തികയാതെ വരുന്ന അവസ്ഥ ആയതിനാൽ എത്രയും പെട്ടന്ന് കൂടുതൽ വിദഗ്ദ ചികിത്സ നൽകുന്നതിനുള്ള സെന്ററുകൾ തുറന്ന് ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിനുള്ള സൗകര്യങ്ങൾ കോതമംഗലം മുനിസിപ്പാലിറ്റിയിലും, സമീപ പഞ്ചായത്തുകളിലും ഏർപ്പെടുത്തുവാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആയ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർ ആവശ്യപ്പെട്ടു.
അതോടൊപ്പം താലൂക്കിൽ എല്ലാ ആളുകൾക്കും അടിയന്തിരമായി വാക്‌സിനേഷൻ നൽകുവാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതും, കോതമംഗലം താലൂക്ക് ആശുപത്രിയിൽ കോവിഷിൽഡ് വാക്‌സിൻ നൽകുന്നതിന് വേണ്ട നടപടികളും എടു ക്കേണ്ടതാണ്. കോവാക്‌സിൻ എടുത്ത പല ആളുകൾക്കും വിദേശത്ത് പോകാൻ പറ്റാത്ത അവസ്ഥ വന്നുകൊണ്ടിരിക്കുന്നതിനാൽ പരമാവധി കോവിഷിൽഡ് വാക്‌സിൻ നൽകുന്നതിന് വേണ്ട നടപടികൾ കൂടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
youtube abonnenten kaufen