കോതമംഗലം : നേര്യമംഗലം – കോളനി- നീണ്ടപാറ റോഡിന്റെ ആധുനികനിലവാരത്തിലുള്ള നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു. 7 കോടി രൂപ മുടക്കിയാണ് 5.5 മീറ്റർ വീതിയിൽ ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ആവശ്യമുള്ളിടത്ത് കോൺക്രീറ്റിങ്ങ്,ടൈൽസ്,ഐറിഷ്,റോഡ് ഷോൾഡർ സ്ട്രങ്ങ്തനിങ്ങ്,ഡ്രൈനേജ്,സംരക്ഷണ ഭിത്തി,12 കൾവെർട്ടുകൾ ഉൾപ്പെടെ ട്രാഫിക് സേഫ്റ്റി സൈൻ ബോർഡുകൾ,സീബ്ര ലൈൻ റോഡ് മാർക്കിങ്ങ്,ക്രാഷ് ബാരിയർ,സ്റ്റഡ് അടക്കമുള്ള റോഡ് സേഫ്റ്റി മെഷേഴ്സ് അടക്കമുള്ള റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനു വേണ്ടി ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധി കളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു . എം എൽ എ യോടൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സൈജെന്റ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസിയ ബിജു, പഞ്ചായത്ത് മെമ്പർ ഹരീഷ് രാജൻ ,പി എം ശിവൻ,പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്റോ വി പി, അസിസ്റ്റന്റ് എഞ്ചിനീയർ പ്രിൻസ് വർഗീസ് , ഓവർസീയർ ശാലിനി എസ് കുറുപ്പ് എന്നിവരും ഉണ്ടായിരുന്നു.ഈ റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് സാധ്യമായിട്ടുള്ളതെന്ന് എം എൽ എ പറഞ്ഞു.
