കോതമംഗലം: കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ വിവിധ സഹകരണ സംഘത്തിൽ അംഗങ്ങളായവരുടെ മക്കൾക്ക് പ്ലസ്ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവരെ അനുമോദിച്ചു.ആൻ്റണി ജോൺ എം എൽ എ വിദ്യാർത്ഥികൾക്ക് ക്യാഷ് അവർഡും ട്രോഫിയും കൈമാറി. ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ,സെക്രട്ടറി കെ വി സുധീർ,സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധി കെ ബി മുഹമ്മദ്, പി എ സി എസ് അസോസിയേഷൻ താലൂക്ക് പ്രസിഡൻ്റ് സണ്ണി പരണായിൽ,സർക്കിൾ സഹകരണ യൂണിയൻ മെമ്പർമാരായ റ്റി എസ് നജീബ്,കെ കെ ടോമി,എം ജി പ്രസാദ്, നോബി എസ് കൊറ്റം,പി കൃഷ്ണൻ നായർ,മാമലക്കണ്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ പി ഗോപിനാഥൻ,സഹകരണ സംഘം അസിസ്റ്റൻ്റ് ഡയറക്ടർ മുഹമ്മദ് ഷെരിഫ് എന്നിവർ പങ്കെടുത്തു.
