Connect with us

Hi, what are you looking for?

ACCIDENT

ചെറിയ പള്ളിക്ക് മുമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ മുൻ ട്രസ്റ്റി മരണപ്പെട്ടു

കോതമംഗലം : കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ കറുകടം സ്വദേശിക്ക് ദാരുണാന്ത്യം. കറുകടം സ്വദേശിയും കോതമംഗലം ചെറിയപള്ളി മുൻ ട്രസ്റ്റിയുമായിരുന്ന പാലപ്പിള്ളിൽ വീട്ടിൽ എൽദോസ് (71) ആണ് മരിച്ചത്. ഇന്ന് രാവിലെ ചെറിയപള്ളിയുടെ മുമ്പിൽ വച്ചാണ് അപകടമുണ്ടായത്. പള്ളിയിൽ വന്ന ശേഷം  ഭാര്യയോടൊപ്പം ഭക്ഷണം കഴിക്കുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഭാരം കയറ്റിവന്ന ലോറി  ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. എൽദോസിന്റെ ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ എൽദോസ് മരിച്ചു. കോതമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിയിലേക്ക് എത്തുന്ന കാൽനട തീർത്ഥാടകർക്കായി കോതമംഗലം നിവാസികളുടെ നേതൃത്വത്തിൽ കോതമംഗലംമാർ ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി...

NEWS

കോതമംഗലം: കോതമംഗലത്ത് കന്നി 20 പെരുന്നാളിന്  കൈ കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഒരുക്കി വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങിന്റെ നേതൃത്വത്തിലുള്ള ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇന്നലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം വാക്കൗട്ട് നടത്തി. നഗരസഭാധ്യക്ഷന്‍ കെ.കെ. ടോമി ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ വൈസ് ചെയര്‍പേഴ്‌സണിന് ചുമതല കൊടുക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട...

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുളള ഒരേക്കറിലേറെ സ്ഥലവും അതിനുള്ളിലെ കെട്ടിടവും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ. കാളവയലും അറവുശാലയുമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്നത്. പത്ത് വർഷം മുമ്പ് ഇവയുടെ പ്രവർത്തനം നിലച്ചശേഷം ഈ സ്ഥലം ഫലപ്രദമായി...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പൽ കൗൺസിലറും, സിപിഐഎം നേതാവുമായ കെ വി തോമസ് പോക്സോ കേസിൽ അറസ്റ്റിലായി. കേസ് എടുത്ത് ഉടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കാൻ...

NEWS

കോതമംഗലം: കോതമംഗലം മതമൈത്രി സമിതിയുടെ 6-ആം വാർഷികവും, കോതമംഗലം മാർത്തോമ ചെറിയപള്ളി മുൻ വികാരി ജോസ് പരത്തുവയലിൽ അച്ഛൻ യാത്രയയപ്പും നടത്തി. കോതമംഗലം ചെറിയ പള്ളി സെന്റ് തോമസ് ഹാളിൽ നടന്ന ചടങ്ങിൽ...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീർത്ഥാടന കേന്ദ്രമായ വി. മാർതോമാ ചെറിയ പള്ളിയുടെ കീഴില്‍ കോതമംഗലം ടൗണില്‍ ക്രിസ്തുമസ്‌ വിളംബര റാലി സംഘടിപ്പിച്ചു . കോതമംഗലത്ത്‌ ടൗൺ റോഡില്‍ ഇറങ്ങിയത്‌ 2000 ത്തോളം...

NEWS

കോതമംഗലം : മൂന്ന് ദിവസങ്ങളിലായി നടന്ന കോതമംഗലം മുനിസിപ്പൽ തല കേരളോത്സവം സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ആൻറണി ജോൺ എം എൽ എ നിർവ്വഹിച്ചു, മുൻസിപ്പൽ ചെയർമാൻ കെ കെ...

NEWS

കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

error: Content is protected !!