കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡി വൈ എഫ് ഐ നടപ്പാക്കുന്ന റീ സൈക്കിൽ കേരളയ്ക്ക് കൈതാങ്ങായി കോതമംഗലം മാർത്തോമാ ചെറിയപള്ളി. പള്ളിയിലെയും,ഏഴോളം അനുബന്ധ സ്ഥാപനങ്ങളിലെയും രണ്ട് ടണ്ണോളം പഴയ പത്രങ്ങൾ പാഴ് വസ്തുക്കൾ എന്നിവ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ നിന്നും ആന്റണി ജോൺ എം എൽ എ ഏറ്റുവാങ്ങി. കോതമംഗലം മാർ തോമ ചെറിയ പള്ളി കാണിച്ച മാതൃക സമൂഹത്തിന് തന്നെ വളരെ മാതൃകാപരമായ പ്രവർത്തനമാണെന്നും ചടങ്ങിൽ എം എൽ എ പറഞ്ഞു. ഫാദർ എൽദോസ് കാക്കനാട്ട്,ട്രസ്റ്റിമാരായ ബിനോയ് മണ്ണഞ്ചേരി,അഡ്വ സി ഐ ബേബി,മുൻസിപ്പൽ കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ്,ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ആദർശ് കുര്യാക്കോസ്,പ്രസിഡന്റ് ജിയോ പയസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
