കൊച്ചി : നാന ജാതി മതസ്ഥരുടെ അഭയ കേന്ദ്രവും, പരിശുദ്ധ യെൽദൊ മാർ ബസേലിയോസ് ബാവ കബറടങ്ങിയതുമായ കോതമംഗലം മാർ തോമ ചെറിയ പള്ളി ദേശീയ സർവമത തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് യാക്കോബായ യൂത്ത് അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. യാക്കോബായ സഭയുടെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളി നാന ജാതി മതസ്ഥരുടെ കൂടി വരവ്കൊണ്ട് ഏറെ പ്രസിദ്ധമാണ്. അനവധി അത്ഭുതങ്ങൾ ഈ പള്ളിയിൽ നടക്കുന്നതായി നാന ജാതി മതസ്ഥർ സാക്ഷ്യപെടുത്തിയിട്ടുണ്ട്. മുളംതുരുത്തി മാർതോമൻ പള്ളിയിൽ ചേർന്ന യോഗത്തിൽ ദേശീയ വൈസ് പ്രസിഡന്റ് ജെയിൻ മാത്യു അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജോസ് സ്ലീബാ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സകറിയ മാത്യു, സെക്രട്ടറി മാരായ ജോമോൻ പാലക്കാടൻ, സിനോൾ സാജു, ബൈജു മാത്തറ, എൽദോസ് മത്തേക്കൽ, ട്രെഷറർ കെ. സി. പോൾ എന്നിവർ പ്രസംഗിച്ചു. ഇത് സംബന്ധിച്ചു പരിശുദ്ധ പാത്രിയർ കീസ് ബാവക്കും, ശ്രേഷ്ഠ കതോലിക്ക ബാവക്കും അപേക്ഷ നൽകുന്നതിന് യോഗം അനുമതി നൽകി. മെത്രാൻ കക്ഷികൾ യാക്കോബായ വിശ്വാസികളുടെ ശവസംസ്കാരം തടയുന്ന തരത്തിലുള്ള നടപടികളിലും, പള്ളി പിടിചെടുക്കുന്ന നടപടിയിലും യോഗം പ്രധിഷേധം രേഖപ്പെടുത്തി. പ്രശ്നം ഉള്ള പള്ളികളിൽ എല്ലാവിധ സംരക്ഷണം നൽകുവാനും യോഗം തീരുമാനിച്ചു.
You must be logged in to post a comment Login