കോതമംഗലം: പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ വിശുദ്ധി നിറഞ്ഞ കബറിടം സാക്ഷിയായി ആയിരത്തിലേറെ മഞ്ഞനിക്കര തീർത്ഥാടകരും മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികളും പ്രവർത്തകരും ഒത്തുചേർന്ന പുലർകാല സമ്മേളനം വേറിട്ട അനുഭവമായി. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട 62-)0 ദിന അനിശ്ചിതകാലസമര പരമ്പരയിൽ വ്യത്യസ്ത സമര മുറയായി തീർന്ന പുലർകാല സമ്മേളനം നഗരത്തിനു പുതുമയായി മാറി. പുലർച്ചെ 5. 45ന് ചേർന്ന പുലർ കാല സമ്മേളനം മതമൈത്രി സംര ക്ഷണസമിതി ചെയർമാൻ എ. ജി. ജോർജ്, മുനിസിപ്പൽ പ്രതിപക്ഷനേതാവ് കെ.എ.നൗ ഷാദ് എന്നിവർ സംയുക്തമായി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഫാ: ജോസ് പരത്തുവയലിൽ, ഫാ: ബിജു കാവാട്ട്, മത മൈത്രി സംരക്ഷണസമിതി കൺവീനർ പി.ടി. ജോണി, മാമച്ചൻജോസഫ്എലിച്ചിറ, ജോർജ് എടപ്പാറ, ബെന്നി നടുവത്ത്, ട്രസ്റ്റിമാരായ അഡ്വ: സി.ഐ.ബേബി, ബിനോയ് തോമസ് മണ്ണഞ്ചേരി, എന്നിവർ പ്രസംഗിച്ചു. എ. ജി ജോർജ് അധ്യക്ഷത വഹിച്ചു. മഞ്ഞനിക്കര തീർത്ഥയാത്ര സംഘത്തിൽ തുടർച്ചയായി പങ്കെടുക്കുന്ന പി.ജെ. ജോസഫ്(സാധു), വി.പി. ജേക്കബ്, അജി കരിമ്പുംകാലയിൽ, ജോൺസൺ, കെ. എ.എൽദോസ്, അന്നക്കുട്ടി മത്തായി, എം എം ഏലിയാസ്, സൂസൻ ഏലിയാസ്, ബിജു മംഗലത്ത്, വി.ഐ. ബേസിൽ, പി. വി. എൽദോസ്, ബേസിൽ വർഗീസ്, സി. ഐ. റോയ്, ഏലിയാസ്. പി. കുര്യാക്കോസ്, മേരി മത്തായി, ജോഷ് വർ ഗീസ്, സിവി.ജോസ്, ഷിജി.എം. മാത്യു, റോബി.സി.വർഗീസ്, എൽസി റോബി, എന്നിവരെയാണ് ആദരിച്ചത്.
You must be logged in to post a comment Login