കോതമംഗലം: ചെറിയപള്ളി സംരക്ഷണ മതമൈത്രി സമിതി നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹസമരം സർവ്വവിധത്തിലും ജനകീയമായി മാറിയെന്ന് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം പി.വി.മോഹനൻ. മതമൈത്രി സമിതി നടത്തിവരുന്ന സത്യഗ്രഹ സമരത്തിന്‍റെ നൂറ്റി അഞ്ചാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരപ്പെട്ടി പഞ്ചായത്തിന്‍റെയും പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും പരിപൂർണ്ണ പിന്തുണ എക്കാലവും ഉണ്ടാകുമെന്നും മോഹനൻ പറഞ്ഞു.ദൈവഹിതം അനുകൂലമെങ്കിൽ പ്രതികൂലം ആര് പ്രവർത്തിച്ചാലും പരാജയപ്പെടുകതന്നെ ചെയ്യുംമെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ ഏലിയാസ് മോർ യൂലിയോസ് മേഖല മെത്രാപ്പോലീത്ത പറഞ്ഞു.
സർവമതസ്ഥരും തീർത്ഥാടനകേന്ദ്രമായി കരുതുന്ന കോതമംഗലം മുത്തപ്പന്‍റെ കബറിടം സംരക്ഷിച്ച് നിർത്താൻ എല്ലാ വിഭാഗം വിശ്വാസികളും കൂടെയുണ്ടാകണമെന്ന് തിരുമേനി ഉദ്ബോധിപ്പിച്ചു. മത്തായി മനയത്ത് അധ്യക്ഷത വഹിച്ചു. വികാരി ഫാ.ജോസ് പരത്തുവയലില്‍,സഹവികാരിമാരായ ഫാ.ബിജു അരീക്കൽ,ഫാ.ബേസില്‍ കൊറ്റിക്കല്‍,പി.സി.ജോര്‍ജ്,ജോസ് ഓലിയപ്പുറം, അഡ്വ.കെ.ഐ.ജേക്കബ്,ജോസഫ് മുകളേല്‍, അഡ്വ.സി.ഐ.ബേബി,ബിനോയ് മണ്ണഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.