കോതമംഗലം : അന്തർ ദേശീയ സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ വിശപ്പ് രഹിത കോതമംഗലം പദ്ധതിആരംഭിച്ചു. പദ്ധതിയുടെ ഉത്ഹാടനം ആന്റണി ജോൺ എം. എൽ. എ നിർവഹിച്ചു . ഏലിയാസ് മാർ യൂലിയോസ് മെത്രപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. മുൻസിപ്പൽ ചെയർ പേഴ്സൺ മഞ്ജു സിജു അധ്യക്ഷത വഹിച്ചു. വികാരി ഫാ. ജോസ് പരത്തുവയലിൽ, തന്നാണ്ടു ട്രസ്ടീ ബിനോയ് മണ്ണൻ ചേരിൽ, മതമൈത്രി കൺവീനർമാരായ ടി. യു. കുരുവിള, എ. ജി. ജോർജ്, കെ. എ. നൗഷാദ്, കെ. ഐ. ജേക്കബ്, സേവ്യർ ഇലഞ്ഞിക്കൽ, എം എസ്. ബെന്നി എന്നിവർ പ്രസംഗിച്ചു. എല്ലാ ദിവസവും സൗജന്യമായി ഉച്ച ഭക്ഷണം നൽകുവാനുള്ള പദ്ധതിയാണ് വിശപ്പ് രഹിത കോതമംഗലം.