കോതമംഗലം : മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 337 – മത് ഓർമ്മപ്പെരുന്നാളിൽ പതിവു പോലെ കബർ വണങ്ങാൻ എത്തിയ കരിവീരനനെ പള്ളിമുറ്റത്ത് വികാരിയും ട്രസ്റ്റിമാരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പഴവും, ശർക്കരയും നൽകി സ്വീകരിച്ചു. കരിമണ്ണൂർ ഉണ്ണി എന്ന ആനയാണ് കബറിടം വണങ്ങാൻ എത്തിയത്.
ഗജവീരൻ പ്രത്യേകം തയ്യാറാക്കിയ പെട്ടിയിൽ വഴിപാട് സമർപ്പിച്ച് പരിശുദ്ധ ബാവായുടെ കബർ വണങ്ങി. വികാരി ഫാ.ജോസ് പരത്തുവയലിൽ, സഹവികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ.ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ, ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി മണ്ണംഞ്ചേരി, ബേബി ആഞ്ഞിലിവേലിൽ, ജോമോൻ മാത്യു പാലക്കാടൻ, പി.വി.പൗലോസ് പഴുക്കാളിൽ, ജോൺസൻ തേക്കിലകാട്ട് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടുക്കി മുൻ എം.പി. ജോയ്സ് ജോർജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എഫ് .ഐ റ്റി .ചെയർമാൻ ആർ. അനിൽകുമാർ, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്ജ്, എബി എബ്രാഹാം, എന്നിവർ സന്നിഹിതരായിരുന്നു.