കോതമംഗലം : യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ സർക്കാർ നടപ്പാക്കുന്നതിനു വേണ്ടി ഞായറാഴ്ച ഐക്യദാർഢ്യ ദിനമായി ആചരിക്കാൻ കോതമംഗലം വിശുദ്ധ മാർതോമാ ചെറിയ പള്ളി ഇടവക തീരുമാനിച്ചതായി വികാരി ഫാ:ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ അഡ്വ. സി. ഐ. ബേബി ചുണ്ടാട്ട്, ബിനോയ് മണ്ണഞ്ചേരി എന്നിവർ അറിയിച്ചു. ലോകത്തിന്റെ നീതിന്യായങ്ങൾക്ക് പിന്നാലെ പോകാതെ യേശുക്രിസ്തുവിന്റെ പ്രബോധനവും ആഹ്വാനമനുസരിച്ച് അനുരഞ്ജനവും ക്ഷമയും അടിസ്ഥാന ശിലയായി കണ്ടുള്ള പ്രശ്നപരിഹാര നിർദ്ദേശ മാണിപ്പോഴുണ്ടായിട്ടുള്ളത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി കാണിക്കുന്ന നിർദ്ദേശമാണ് നിയമപരിഷ്ക്കാര കമ്മീഷന്റെത്. ഇടവകാംഗ ളിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ച് പള്ളികളിന്മേ ലുള്ള അവകാശം തീരുമാനിക്കണമെന്ന കമ്മീഷന്റെ നിർദ്ദേശം ഏറ്റവും വലിയ ജനാധിപത്യ നടപടിയാണ്. പ്രായപൂർത്തിയായ ഇടവകാംഗങ്ങളിൽ ഹിതപരിശോധന നടത്തി ജനാധിപത്യ സംവിധാനത്തിലൂടെ പള്ളികൾ ഭരിക്ക പ്പെടുമ്പോൾ ഇടവക ജനത്തിന് കൂടുതൽ ആത്മീയവും ഭൗതികവുമായ ചൈതന്യവും പുരോഗതിയും പ്രതിബദ്ധതയും അർപ്പണമനോഭാവവും ഉണ്ടാകും.
നിയമ നടപടികളിലൂടെയും കോടതി വ്യവഹാരങ്ങളിലൂ ടെയും ഇരു വി ഭാഗങ്ങളായി തിരിഞ്ഞു നേർക്കുനേർ പൊരുതുന്ന സന്ദർഭം ഉന്നതമായ ആത്മീയതയെ തന്നെ നഷ്ടപ്പെടുത്തുന്ന സാഹചര്യമാണ് സൃഷ്ടിക്കുക. ആത്മീയ കേന്ദ്രങ്ങളായ ദൈവാലയങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും നാടിന്റെ യും ദേശത്തിന്റെയും ചൈതന്യത്തിനും പുരോഗതിക്കും തടസ്സങ്ങൾ ഉണ്ടാകാതിരിക്കാനും ഏറ്റവും അഭികാമ്യമായ നിർദ്ദേശമാണ് നിയമ പരിഷ്കരണ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ഇതര ക്രൈസ്തവ മത വി ഭാഗങ്ങൾ ഉൾപ്പെടെ സമസ്ത വിഭാഗം ഈശ്വര- മതവിശ്വാസികളും ബഹുജനങ്ങളും സർക്കാരിനെ പിന്തുണയ്ക്കണമെന്നും മുന്നോട്ടുവരണമെന്നും അതുവഴി നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും വികാരി അഭ്യർത്ഥിച്ചു.