കോതമംഗലം: യാക്കോബായ സഭ കോതമംഗലം മേഖലയുടെ പ്രതിഷേധ സമരം ശ്രേഷ്ഠ കാതോലിക്ക ബാവ ഉത്ഹാടനം ചെയ്തു. ഏലിയാസ് മാർ യൂലിയോസ് മെത്രാപോലിത്ത അധ്യക്ഷത വഹിച്ചു. മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി. ജോർജ്, മുൻ മന്ത്രി ടി. യു. കുരുവിള, മുൻസിപ്പൽ ചെയർ പേഴ്സൺ മഞ്ജു സിജു, പ്രതിപക്ഷ നേതാവ് കെ. എ. നൗഷാദ്, ലിസി ജോസ്, ഷിബു തെക്കുംപുറം, അഡ്വ. മാത്യു ജോസഫ്, എ. ടി. പൗലോസ്, എം. എസ്. എൽദോസ്, ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, വലിയ പള്ളി വികാരി ഫാ. കുര്യാക്കോസ് ചാത്തനാട്ട്, കവളങ്ങാട് പള്ളി വികാരി ഫാ. എൽദോസ് പുൽപറമ്പിൽ, പ്രൊഫ. എ. പി. എൽദോസ്, ചെറിയ പള്ളി ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ് മണ്ണൻചേരിൽ എന്നിവർ പ്രസംഗിച്ചു.
