Connect with us

Hi, what are you looking for?

NEWS

അതിജീവനത്തിനായി പൊരുതുന്ന യാക്കോബായ സഭയ്ക്ക് നീതി കിട്ടിയിട്ടില്ല; ജസ്റ്റിസ് ബി. കെമാൽ പാഷ

കോതമംഗലം :- മതനിരപേക്ഷ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ യാക്കോബായ സഭയ്ക്ക് അർഹമായ നീതി കിട്ടിയിട്ടില്ലെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ പ്രസ്താവിച്ചു. നീതി കിട്ടിയിട്ടില്ല എന്ന് മാത്രമല്ല നീതിതേടി എവിടെയും പോകാൻ പാടില്ലെന്ന വിചിത്ര വിധിയും ഇവിടെ സംഭവിച്ചിരിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാർതോമാ ചെറിയപള്ളി സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് മതമൈത്രി സംരക്ഷണ സമിതി സംഘടിപ്പിച്ചു വരുന്ന അനിശ്ചിത കാല രാപ്പകൽ റിലേ സത്യാഗ്രഹത്തിന്റെ 33-)0 ദിനത്തിലെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യാക്കോബായ സുറിയാനി സഭയുടെ 1934 ഭരണഘടനയുടെ ഒറിജിനൽ സുപ്രീംകോടതിയിൽ ഇതുവരെയും വന്നിട്ടില്ല. അതിന്റെ ഒരു പകർപ്പ് സ്വകാര്യവ്യക്തി അച്ചടിച് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട് എന്ന് മാത്രമേയുള്ളൂ. മഹാഭൂരിപക്ഷത്തിന്റെ പക്കൽ നിന്നും പള്ളി പിടിച്ചു വാങ്ങിയിട്ട് മറു വിഭാഗത്തിലെ ന്യൂനപക്ഷത്തിന് എന്ത് ചെയ്യാനാണ്, ഓർത്തഡോക്സ് വിഭാഗം ഈ കാര്യത്തിൽ വിശാലത കാണിക്കേണ്ടതാണ്, സഹോദര സ്നേഹം പ്രകടിപ്പിക്കേണ്ടത് ആണ്. ക്രൂരന്മാരായി മാറാൻ ഇവർക്ക് എങ്ങനെ കഴിയുന്നു അദ്ദേഹം ചോദിച്ചു.

ഭൂരിപക്ഷത്തെ ന്യൂനപക്ഷത്തിന്റെ ദാസന്മാരായി കഴിയാൻ ആണോ ഇവർ ലക്ഷ്യം വയ്ക്കുന്നത്. മൃതദേഹം വെച്ച് വിലപേശുന്നത് ശരിയല്ലെന്ന് കണ്ട് സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നതിൽ തനിക്ക്സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം ഭരണകൂട ഭീകരതയാണ് ഭരണകൂടം ഈ ഭീകരത നടപ്പിലാക്കി വരികയാണ് ഇപ്പോൾ. പൗരത്വ ഭേദഗതി ബിൽ അതിന് ഉദാഹരണമാണ് ഈ ബിൽ ഏറ്റവും പെട്ടെന്ന് പിൻവലിക്കണം. കഷ്ടതയും ദുരിതമനുഭവിക്കുന്നവരുടെ കൂടെ ദൈവം എക്കാലവും പ്രവർത്തിക്കും എന്നതിന്റെ തെളിവാണ് ചെറിയ പള്ളിയിൽ രൂപീകൃതമായ മതമൈത്രി സംരക്ഷണ സമിതി എന്ന് തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ ശ്രേഷ്ഠ കാതോലിക്കാ ബാവ അറിയിച്ചു. ജാതി ജാതിമതഭേദമില്ലാതെ സന്മനസ്സുള്ള സമൂഹം ഒരുമിച്ചുകൂടി പള്ളി സംരക്ഷണത്തിനായി മുന്നോട്ടുവന്നത് എല്ലാ നാളിലും സ്മരിക്കപ്പെടുന്ന താണ്. പള്ളിയിലെ വിശ്വാസം പോലെ തന്നെയാണ് പള്ളിയിൽ നിന്നുള്ള ജാതി മതഭേദമില്ലാത്ത പ്രവർത്തനങ്ങളുമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.


ചടങ്ങിൽ രണ്ടു ഹൈന്ദവ കുടുംബങ്ങൾക്ക് മാർതോമാ ചെറിയപള്ളി നിർമിച്ചുനൽകിയ ഭവനങ്ങളുടെ താക്കോൽ ദാനം നിർവഹിക്കപ്പെട്ടു. ശ്രേഷ്ഠ കാതോലിക്കാ ബാവായും, ജസ്റ്റിസ് കെമാൽ പഷായും ചേർന്ന് വാളറ ഉരുളിചാലിൽ മിനി കുട്ടപ്പൻ, കമ്പിളികണ്ടം കാളകൂടത്ത് വിഷ്ണു സായി എന്നിവർക്ക് ഭവനങ്ങളുടെ താക്കോൽ കൈമാറി. കൺവീനർ എ. ജി ജോർജ് അധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം എൽ എ, മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ എ. നൗഷാദ്, എ. റ്റി പൗലോസ് , പി. ടി. ജോണി, പി. എ. സോമൻ, ഭാനുമതി രാജു, അഡ്വ. സി. ഐ ബേബി, ബിനോയ് മണ്ണഞ്ചേരി, ഫാ. എൽദോസ് കാക്കനാട്ട്, ഫാ.ബിജു അരീക്കൽ, ഫാ.ബേസിൽ കൊറ്റിക്കൽ, എന്നിവർ പ്രസംഗിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...