കോതമംഗലം: മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളിയുടെ സംരക്ഷണത്തിനുവേണ്ടി നാനാജാതിമതസ്ഥർ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ തൊണ്ണൂറ്റി ആറാം ദിന സമ്മേളനം സെന്‍റ് ജോൺസ് ധ്യാനകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ നടന്നു. സമ്മേളനത്തിൽ കോതമംഗലം മുൻസിപ്പൽ കൗൺസിലർ ഹരി എൻ വൃന്ദാവൻ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. മുൻമന്ത്രി ഷെവ:ടി യു കുരുവിള അധ്യക്ഷത വഹിച്ചു. കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി. ഏലിയാസ് മോർ യൂലിയോസ് മെത്രാപോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ബ്രദർ ജോണി തോളേലി, എം.എസ്.ബെന്നി, കുഞ്ഞച്ചൻ ആനചിറ, ആലീസ്, വി.വി.ചിന്നമ്മ പൗലോസ്, സാറാമ്മ ജോർജ്, സൂസി തമ്പി, സൂസന്‍ കുര്യാക്കോസ്, ലിജി എൽദോസ്, ബിജി കുര്യാക്കോസ്, എന്നിവർ പ്രസംഗിച്ചു.
