കോതമംഗലം :- ആഗോള തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയുടെ സംരക്ഷണത്തിന്റെ ഭാഗമായി മതമൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ എൺപത്തി ഒമ്പതാം ദിവസം കൗൺസിലർ ടീന മാത്യു ഉദ്ഘാടനം ചെയ്തു. പി സി ജോർജ് സ്വാഗതം പറഞ്ഞു. മാത്തുക്കുട്ടി ഇടവേളയിൽ അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം ഷെവലിയാർ എ പി എൽദോസ് അപ്പക്കൽ. ആശംസകൾ ഫാദർ ബേബി പാണ്ടാലിൽ, ഫാദർ ബിജോ കാവാട്, ഫാദർ ജോസഫ് പര്‍ണായി, ഫാദർ എൽദോസ് കുമ്മൻതോട്ടിൽ, ഫാദർ പൗലോസ് തളിക്കാട്ട് എന്നിവർ പ്രസംഗിച്ചു. മറ്റു പള്ളികളിലെ വിശ്വാസികളും നാനാജാതി മതസ്ഥരായ നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.

You must be logged in to post a comment Login