കോതമംഗലം: പൊതു സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കുവാൻ കോടതി മധ്യസ്ഥൻമാരെ നിയോഗിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപ്പകൽ സമരം 102-)0 ദിനത്തിലേക്ക് കടന്നു. മത മൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ റിലേ സത്യാഗ്രഹത്തിന്റെ 102-)0 ദിന സമ്മേളനം ഷെർളി മർക്കോസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു പി. പി വിൻസന്റ് പാറക്കൽ അധ്യക്ഷത വഹിച്ചു. ഫാ. മോനി മാത്യു ചേലാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. ജേക്കബ്, സൗമ്യ ജോർജ് , സാജു എം. ജെ , എന്നിവർ പ്രസംഗിച്ചു.
