കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിനുവേണ്ടി മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ നൂറ്റി ഒന്നാം ദിന സമ്മേളനം മുൻസിപ്പല്‍ മുൻ കൗൺസിലർ ഹെലെന്‍ ടൈറ്റസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മാത്യൂസ് നിരവത്ത്,പി.സി ജോര്‍ജ്ജ്,സജീവ് ജോസഫ്, ബൈജു എബ്രഹാം കട്ടങ്ങനാല്‍, ഷേര്‍ലി മാർക്കോസ്,കുഞ്ഞേലമ്മ,ജോർജ്ജ് സ്കറിയാ തുടുമ്മേൽ, ബേബി ഉമ്മൻ പടിയ്ക്കാമാറ്റം എന്നിവർ പ്രസംഗിച്ചു.
