കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിനുവേണ്ടി സർവ്വമത പ്രാർത്ഥനയോടെ മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ നൂറാം ദിന സമ്മേളനം നടത്തി. കോവിഡ്-19 വൈറസിന് ഇരകളായി അകാലത്തില്‍ മരണപ്പെട്ടവര്‍ക്ക് സമ്മേളം ആന്തരാഞ്ജലികൾ അര്‍പ്പിച്ചു. നൂറാം ദിന സമ്മേളനം മുൻ.മന്ത്രി ടി.യു.കുരുവിള ഉദ്ഘാടനം നിർവഹിച്ചു. മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കെ.പി.ബാബു,കെ.എ.നൗഷാദ്,എ.ടി.പൗലോസ്,പി.ടി.ജോണി,ഷിബു തെക്കുംപുറം, അഡ്വ.രാജേഷ് രാജൻ, മഞ്ജു സിജു, ചന്ദ്രലേഖ ശശിധരൻ, ഫാ.ജോസ് പരത്തുവയലിൽ, അഡ്വ.മാത്യു ജോസഫ്,എൻ.സി. ചെറിയാൻ, റോയി.കെ.പോൾ, പി.സി ജോര്‍ജ്ജ്, ജോര്‍ജ്ജ് എടപ്പാറ, ബിനോയ് മണ്ണഞ്ചേരി, കെ.ഐ.ജേക്കബ് എന്നിവർ പ്രസംഗിച്ചു.
