കോതമംഗലം : പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവ മലങ്കരയുടെ മണ്ണിൽ ആദ്യ വിശുദ്ധ കുർബ്ബാന അർപ്പിച്ച മൂന്നാർ പള്ളിവാസലിലെ അള്ളാകോവിലിൽ നിന്നും കോതമംഗലത്തെക്കുള്ള പരിശുദ്ധ ബാവയുടെ ഛായാ ചിത്ര ഘോഷയാത്ര സമാപിച്ചു. വൈകിട്ട് തങ്കളം ജംഗ്ഷനിൽ ഏലിയാസ് മാർ യൂലിയോസ് മെത്രാപോലിത്ത, ആന്റണി ജോൺ എം. എൽ. എ, ജില്ല പഞ്ചായത്ത് മെമ്പർ റാണികുട്ടി ജോർജ്, മുൻസിപ്പൽ കൗൺസിലർ എ. ജി. ജോർജ്, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കെ. പി. മജീദ്, വ്യാപാരി വ്യവസായി പ്രസിഡന്റ് എൽദോസ് ചേലാട്ട്, ഫാ. ബേസിൽ കൊറ്റിക്കൽ, ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹ വികാരി മാരായ ഫാ. ജോസ് തചെത്ത് കുടി, ഫാ എലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവട്ട്, ഫാ. ബേസിൽ ഇട്ടിയാനിക്കൽ, ട്രസ്റ്റിമാരായ സി ഐ. ബേബി, ബിനോയ് മണ്ണൻ ചേരിൽ, ജോമോൻ പാലക്കാടൻ, പി. വി. പൗലോസ്, ബേബി ആഞ്ഞിലിവേലിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭക്ത സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കന്നി 20 പെരുന്നാളിന് തുടക്കം കുറിച് നാളെ വൈകിട്ട് 5 മണിക്ക് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടി ഉയർത്തുന്നതോട് കൂടി 337-മത് ഓർമ പെരുന്നാളിന് തുടക്കമാകും.
