കോതമംഗലം : കോതമംഗലം- ചേലാട് റോഡ് MLA യുടെ വാഗ്ദാന ലംഘനത്തിൻ്റെ രണ്ടാം വാർഷികത്തിൽ റോഡ് നാളിതു വരെയായിട്ടും ശോച്യവസ്ഥ പരിഹരിക്കാത്തതിൻ്റെ പേരിൽ യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡിൽ കിടപ്പ് സമരം നടത്തി പ്രതിഷേധിച്ചു. 2019 മാർച്ച് നാലിന് 4.30 നാണ് കോതമംഗലം ചേലാട് റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു എന്ന വാഗ്ദാനം നൽകി കോതമംഗലം MLA യുടെ നേതൃത്വത്തിൽ നിർമ്മാണ ഉദ്ഘാടനം നടത്തിയത്. ഇന്നെയ്ക്ക് രണ്ടു വർഷം തികയുന്നു റോഡിലെ കുഴികൾ അടയ്ക്കാൻ പോലും കഴിഞ്ഞിട്ടില്ല ഇതുപോലെ ഉദ്ഘാടനങ്ങൾ നടത്തി ജനങ്ങളെ വഞ്ചിക്കുന്ന MLA യുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ചേലാട് റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഉദ്ഘാടനം നടത്തി 2 വർഷം തികയുന്ന ഇന്ന് അതെ സ്ഥലത്ത് അതെ സമയത്ത് യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റി വാഗ്ദന ലംഘന വാർഷികം ആചരിച്ചു.
KPCC നിർവാഹക സമിതി അംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എബി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ജെയിൻ അയനാടൻ സ്വാഗതം പറഞ്ഞു.DCC ജനറൽ സെക്രട്ടറി അഡ്വ.അബു മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് TM അമീൻ മുഖ്യ അതിഥിയായി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വി.വി.കുര്യൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രിൻസ് വർക്കി.യുത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി റമീസ് KA, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ബേസിൽ തണ്ണിക്കോട്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷിബു കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ മുജതബ് മുഹമ്മദ്, ജോർജ് വെട്ടിക്കുഴ, സാലി സിദ്ദിഖ്,അബ്ദുള്ള മേള, യൂത്ത് കോൺഗ്രസ് പിണ്ടിമന മണ്ഡലം പ്രസിഡൻ്റ് റൈഹാൻ മൈതീൻ, കവളങ്ങാട് മണ്ഡലം പ്രസിഡൻ്റ് അനൂസ് വി.ജോൺ, വാരപ്പെട്ടി മണ്ഡലം പ്രസിഡൻ്റ് ബിനോയി ജോഷ്വാ, KSU നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ബേസിൽ പാറേക്കുടി എന്നിവർ സംസാരിച്ചു.