കോതമംഗലം : കോതമംഗലം ചേലാട് റോഡിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു , സഹയാത്രികന് ഗുരുതര പരിക്ക് . ചേലാട് ഇലവും പറമ്പിൽ ശനി വൈകിട്ട് ഏഴിനാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കൊരട്ടി തോട്ടത്തിൽ (ഉണ്ണി) രാധാകൃഷ്ണൻ്റെ മകൻ ടി യു അരുണാണ് (24) മരിച്ചത്. സഹയാത്രികനായ നെല്ലിക്കുഴി ഇടനാട് എരാവുങ്കൽ വിഷ്ണു സുരേഷിനെ (25) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . ഇരുവരും ഭൂതത്താൻകെട്ടിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം . എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറയുകയായിരുന്നുവെന് പൊലീസിൻ്റെ പ്രാഥമിക നിഗമനം .
മരിച്ച അരുൺ തങ്കളം ഗ്രീൻവാലിക്ക് സമീപമുള്ള മാത്യ ഭവനത്തിൽ താമസിച്ചു എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലിക്ക് പോകുകയായിരുന്നു . മൃതദേഹം കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ
അമ്മ: ശ്രീജ.
സഹോദരൻ : അഖിൽ
