കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന പിക്ക് അപ് വാഹനമാണ് വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത് ഇന്ന് വെളുപ്പിന് 3:45 ഓടെയായിരുന്നു സംഭവം കോതമംഗലം പോലീസും അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനം നടത്തി.
