കോതമംഗലം :ആന്റു മാത്യുവിന് എണ്ണ ഛായ ചിത്ര രചന ഒരു ലഹരിയാണ്. വരച്ചു കൂട്ടിയതാകട്ടെ നൂറിൽ പരം ചിത്രങ്ങളും. ചാത്തമറ്റം ത്രിപ്പള്ളിയിലെ അന്തോണീസ് മിനി ബസാറില്‍ എത്തുന്നവരെ ആദ്യം ആകര്‍ഷിക്കുന്നത് ഫ്രെയിം ചെയ്ത് വച്ചിരിക്കുന്ന മനോഹരമായ പെയിന്റിങ്ങുകളാണ്. കട അലങ്കരിക്കാന്‍ വാങ്ങി വച്ചതാണ് ഇവയെന്ന്കരുതിയാല്‍ തെറ്റി. കച്ചവടത്തേക്കാളും കലയെ സ്നേഹിക്കുന്നയാളണ് കടയുടമയായ ആന്റു മാത്യു ചാത്തംകണ്ടം. തന്റെ ഇടവേളകളില്‍ വരച്ചചിത്രങ്ങളാണ് ഇവ. 20 വര്‍ഷമായി ചാത്തമറ്റം, ത്രിപ്പള്ളി കവലയില്‍ കട നടത്തുന്ന ആന്റു ആരുമറിയാതെ വരച്ച്‌തീര്‍ത്തത് നുറുകണക്കിന് ജീവന്‍ തുടിക്കുന്ന ഓയില്‍ പെയിന്റിംഗുകളാണ്.
കടയുടെ ഭിത്തിയും ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കിയിരിക്കുന്നു. ഉപയോഗ ശുന്യമായ വസ്തുക്ക
ളില്‍നിന്നു നിരവധി കരകൗശല ഉത്പന്നങ്ങളും ഇദ്ദേഹം തീർത്തിട്ടുണ്ട്. കേടായ പഴയ പെഡസ്റ്റിയാൽ ഫാനിന്റെ കാല്‍കൊണ്ട് തീര്‍ത്ത മനോഹരമായ സ്റ്റാന്‍ഡ് ഇദ്ദേഹത്തിന്റെ കടയില്‍ സൂക്ഷിച്ചിട്ടുണ്ട്. ചാത്തമറ്റം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പ്രധാന ബോര്‍ഡ് കോവിഡ് കാലത്ത് ആന്റു പെയിന്റ് ചെയ്ത് മനോഹരമാക്കി. ഭാര്യ ബിൻസിയും, മക്കളായ ജൊഹാൻ, ജുവാൻ എന്നിവർ എല്ലാവിധ പ്രത്സഹനവുമായി ഈ നിറക്കൂട്ടുകാരന് ഒപ്പുമുണ്ട്.