കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി ബോയ്സ് ടൗൺ ഐ റ്റി സി യ്ക്കു സമീപവും,കോതമംഗലം മുനിസിപ്പാലിറ്റിയിലെ മാതിരപ്പിള്ളി പള്ളിപ്പടി ജംഗ്ഷനിലുമായി 2 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. മണ്ഡലത്തിൽ ഒന്നാം ഘട്ടത്തിൽ ചെറിയ പള്ളിത്താഴം,നേര്യമംഗലം,ഇഞ്ചത്തൊട്ടി തൂക്കുപാലം,ചെങ്കര പള്ളി,കറുകടം ഷാപ്പുംപടി,മലയിൻകീഴ്, മാതിരപ്പിള്ളി ഒന്നാം മൈൽ,വടാട്ടുപാറ,പിടവൂർ, ചേലാട്,കോഴിപ്പിള്ളി,പുന്നേക്കാട് എന്നീ സ്ഥലങ്ങളിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്കായി തുക അനുവദിച്ചത്.
രണ്ടാം ഘട്ടത്തിലാണ് മാതിരപ്പിള്ളി പള്ളിപ്പടിയിലും കോഴിപ്പിള്ളി ബോയ്സ് ടൗൺ ഐ റ്റി സിയ്ക്കു സമീപവുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നത്.തുടർച്ചയിൽ മണ്ഡലത്തിൽ ആവശ്യമായ ഇടങ്ങളിലെല്ലാം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുമെന്നും എം എൽ എ പറഞ്ഞു.