കോതമംഗലം : എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വാരപ്പെട്ടി പഞ്ചായത്ത് മൂന്നാം വാർഡിലെ ബോയ്സ് ടൗൺ തെക്കേ കുന്നേൽ റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ എയ്ഞ്ചൽ മേരി ജോബി,ഫാദർ അഖിൽ സി എസ് ടി ബോയ്സ് ടൗൺ,പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
