കോതമംഗലം: സംസ്ഥാന വ്യാപകമായി നടന്ന മരംമുറിക്കൊള്ളയുടെ നിജസ്ഥിതി പുറത്ത് വരാൻ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധ ധര്‍ണ നടത്തി. ഭൂതത്താന്‍കെട്ട് ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ കോതമംഗലം താലൂക്ക് തല ധര്‍ണ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. മരംകൊള്ളയിൽ യുഡിഎഫ് അണുവിടെ പിന്നോട്ടു പോകില്ലെന്നും, സമരം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് പിണ്ടിമന മണ്ഡലം ചെയര്മാന് നോബിള്‍ ജോസഫ് അധ്യക്ഷനായി. എബി എബ്രാഹം, റോയ് കെ പോൾ ,സണ്ണി പൗലോസ്, കെജെ വറുഗീസ്,ജോസ് കൈതക്കൽ, യഹ്യയ മണിയാട്ടുകുടി, ജസ്സി സാജു, പി.എം. അഹമ്മദ്കുട്ടി, ജെയ്സണ്‍ ദാനിയേല്‍, സീതി മുഹമ്മദ്, ബേസില്‍ തണ്ണിക്കോട്ട്, വില്‍സണ്‍ സി. തോമസ്, എബി പോൾ, മഹിപാൽ മാതാ ളിപ്പാറ, റെജി ദൂതത്താൻകെട്ട്, തങ്കച്ചൻ വാട്ടപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.