കോതമംഗലം : ഭൂതത്താൻകെട്ടിൽ ചാരായം വാറ്റിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ കോതമംഗലം എക്സൈസ് പിടികൂടി. ചാരായം കടത്താനുപയോഗിച്ച വള്ളവും പിടിച്ചെടുത്തു. വടാട്ടുപാറ വനപ്രദേശത്തിനടുത്ത് ആൾ താമസമില്ലാത്ത വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന നീലിയാട്ടു വീട്ടിൽ ഷിയാസ് ആണ് പിടിയിലായത്. ചാരായം കടത്താനുപയോഗിച്ച വള്ളവും ഭൂതത്താൻകെട്ട് ഡാം പരിസരത്തു നിന്ന് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത വള്ളം വാഹനത്തിൻ്റെ മുകളിൽ കെട്ടിവച്ചാണ് ഭൂതത്താൻകെട്ടിൽ നിന്ന് തങ്കളത്തുള്ള എക്സൈസ് ഓഫീസിൽ എത്തിച്ചത്.
30 ലിറ്റർ ചാരായവും, വാഷും, ആൾട്ടോ കാറും, നാല് പ്രതികളും നേരത്തെ കസ്റ്റഡിയിലായിരുന്നു. ഈ കേസിലെ അഞ്ചാം പ്രതി ആൻ്റോ ഒളിവിലാണ്. കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ PE ഷൈബു , ജോർജ് ജോസഫ്, പി പി ഹസൈനാർ, AM കൃഷ്ണകുമാർ, അമൽ T അലോഷ്യസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.