കോതമംഗലം : കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. ആന്റണി ജോൺ എംഎൽഎ കോവിഡ് കെയർ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർ പേഴ്സൺ മഞ്ജു സിജു,മാർ തോമ ചെറിയ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ,സഹ വികാരി ഫാദർ ബേസിൽ കൊറ്റിക്കൽ, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോമോൻ പാലക്കാടൻ,സെക്രട്ടറി സി ഐ ബേബി,ബോർഡ് മെമ്പർ ജോസ് ചുണ്ടെകാട്ട്,പള്ളി ട്രസ്റ്റി ബിനോയ് മണ്ണൻചേരിൽ,മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ജോർജ് എബ്രഹാം, അഡ്മിനിസ്ട്രേറ്റർ ലിമി എബ്രഹാം,നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ഐറിൻ സി പൗലോസ് എന്നിവർ സംബന്ധിച്ചു.
