Connect with us

Hi, what are you looking for?

NEWS

മൂന്നാര്‍ ടൂറിസ്റ്റ് കേന്ദ്രത്തിന്‍റെ കവാടമായ കോതമംഗലത്ത് വൻ വികസനപ്രവർത്തങ്ങളുമായി ബാംബൂ കോര്‍പ്പറേഷന്‍; തൊഴില്‍ നൈപുണ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടന്നു.

കോതമംഗലം: സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ കോഴിപ്പിള്ളിയില്‍ നിര്‍മിക്കുന്ന തൊഴില്‍ നൈപുണ്യ കേന്ദ്രത്തിന്റെ (ഇന്‍കുബുലേഷന്‍ സെന്റര്‍) ശിലാസ്ഥാപനം മന്ത്രി പി രാജീവ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. തൊഴില്‍ നൈപുണ്യ പരിശീലനം നേടിയവര്‍ക്കുള്ള ടൂള്‍കിറ്റ് വിതരണം നഗരസഭ ചെയര്‍മാന്‍ കെ.കെ. ടോമി നിര്‍വഹിച്ചു. ആന്റണി ജോണ്‍ എം.എല്‍.എ. അധ്യക്ഷനായി. ബാംബൂ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എം.എം. അബ്ദുള്‍ റഷീദ്, ഡോ. ജോയ് എം. പോള്‍, കെ.ജെ. ജേക്കബ്ബ്, ടി.പി. ദേവസിക്കുട്ടി, സി.വി. ശശി എന്നിവര്‍ പ്രസംഗിച്ചു.
ഒരു കോടി രൂപ ചിലവിൽ മൂന്നുനിലകളിലായി 3000ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ ബാംബൂ കോര്‍പ്പറേഷന്‍ ഓഫീസ്, ഷോറൂം, തൊഴില്‍ നൈപുണ്യകേന്ദ്രം, ട്രെയിനിംഗ് സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കും.

ബാംബൂ മേഖലയില്‍ തൊഴിലെടുക്കുന്ന പരമ്പരാഗത ഈറ്റ വെട്ട്, പനമ്പ് നെയ്ത്ത് തൊഴിലാളികളുടെ ക്ഷേമത്തിനായി 1971 ല്‍ സ്ഥാപിതമായതാണ് കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന്‍റെ വികസനത്തിന് ആവശ്യമായി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലഘട്ടത്തില്‍ 2018-19 ല്‍ സംസ്ഥാന ബംബൂ മിഷന്‍ വഴി നാഷണല്‍ ബാംബൂ മിഷന് 11 പ്രോജക്ടുകള്‍ സമര്‍പ്പിക്കുകയുണ്ടായി. ഈ മേഖലയിലെ കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നാഷണല്‍ ബാംബൂ മിഷന്‍ 11 പ്രോജക്ടുകളും അംഗീകരിക്കുകയും ഉണ്ടായി. ഇതിന്‍റെ ഭാഗമായി ഇപ്പോള്‍ തന്നെ കുമരകത്ത് ഒരു ബാംബൂ ഷോറൂമും, നാദാപുരത്ത് ചന്ദനത്തിരി സ്റ്റിക്കും ഉണ്ടാക്കുന്ന പദ്ധതി, 3 യന്ത്രവല്കൃത പനമ്പ് നെയ്ത്ത് കേന്ദ്രങ്ങള്‍ മുതലായവ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലഘട്ടത്തില്‍ ഉദ്ഘാടനം ചെയ്തു കഴിഞ്ഞിട്ടുള്ളതാണ്.

സര്‍ക്കാരില്‍ നിന്നും ഇതിനു ആവശ്യമായ തുക ലഭിച്ചുവരുന്നേയുള്ളു. ഇതിന്‍റെ ഭാഗമായി കേരളത്തില്‍ 588 ഹെക്ടര്‍ സ്ഥലത്ത് മുള വച്ചുപിടിപ്പിക്കാനും കോതമംഗലത്തും, കോഴിക്കോടും ബാംബൂ തൊഴില്‍ നൈപുണ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കാനും, മൂന്നാറിലും, മാനന്തവാടിയിലും , തേക്കടിയിലും ബാംബൂ ഷോറൂമുകള്‍ നിര്‍മ്മിക്കുവാനുള്ള പദ്ധതിയും പുരോഗമിച്ചുവരുകയാണ്. ഇതില്‍ കോതമംഗലത്ത് ബാംബൂ ഇന്‍ കുബുലേഷന്‍ സെന്‍റര്‍ (തൊഴില്‍ നൈപുണ്യ കേന്ദ്രം) ശിലാസ്ഥാപനം 2021 ആഗസ്റ്റ് 17-ം തീയതി ഉച്ചയ്ക്ക് 2.30 മണിയ്ക്ക് ബഹുമാനപ്പെട്ട വ്യവസായ, നിയമ വകുപ്പ് മന്ത്രി ശ്രീ.പി രാജീവ് ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചത്.

കോതമംഗലത്ത് ഈ തൊഴില്‍ നൈപുണ്യ കേന്ദ്രം ബാംബൂ കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിര്‍മ്മിക്കുന്നത്. 3 നിലകളിലായി നിര്‍മ്മിക്കുന്ന ഈ കോര്‍പ്പറേഷന്‍റെ വിസ്തൃതി 3000 സ്ക്വയര്‍ ഫീറ്റാണ്. ഇതില്‍ താഴത്തെ നിലയില്‍ ബാംബൂ കോര്‍പ്പറേഷന്‍റെ ഓഫീസും, ഷോറൂമും, ഒന്നാമത്തെ നിലയില്‍ തൊഴില്‍ നൈപുണ്യ കേന്ദ്രവും, രണ്ടാമത്തെ നിലയില്‍ ട്രയിനിംഗ് കൊടുക്കുന്ന ആള്‍ക്കാരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യവുമാണ് ഈ പദ്ധതി കൊണ്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇതു കൂടാതെ ഈ പദ്ധതി മൂലം ഇടുക്കി ജില്ലയിലെ ബാംബൂ മേഖലയില്‍ പണിയെടുക്കുന്ന പരമ്പരാഗത ഈറ്റ വെട്ട്, പനമ്പ് നെയ്ത്ത് തൊഴിലാളികള്‍ക്ക് അവരുടെ ജീവനോപാധികള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ പരിശീലനം നല്കാന്‍ കഴിയും. ഒരു കോടിയാണ് ഈ പദ്ധതി വിഹിതം. അതില്‍ 60% കേന്ദ്ര ഗവണമെന്‍റിന്‍റെയും, 40% കേരള ഗവണ്മെന്‍റിന്‍റെയും വിഹിതമാണ്. ഇതു മൂലം ബാംബൂ മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

മൂന്നാര്‍ ടൂറിസ്റ്റ് കേന്ദ്രത്തിന്‍റെ കവാടമായ കോതമംഗലത്ത് നമ്മള്‍ ഇതിലൂടെ നിര്‍മ്മിക്കുന്ന ബാംബൂ ബസാറിലൂടെ ഈ ഉല്പന്നങ്ങള്‍ക്ക് വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുമെന്നും വിവിധ രാജ്യങ്ങളിലേയ്ക്ക് ബാംബൂ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുവാനുള്ള അവസരവും തുറക്കപ്പെടുകയാണ്. നാളിതുവരെ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടി പട്ടികജാതി വകുപ്പിന്‍റെ ഭാഗമായി ബാംബൂ കോര്‍പ്പറേഷന്‍ തൊഴില്‍ നൈപുണ്യപരിശീലനം നല്കുകയുണ്ടായി. വിജയകരമായിരുന്ന ഈ പ്രവര്‍ത്തനത്തിന്‍റെ സര്‍ട്ടിഫിക്കറ്റും , ടൂള്‍ കിറ്റും ഈ അവസരത്തില്‍ ബഹുമാനപ്പെട്ട എം.പി ശ്രീ.ഡീന്‍ കുര്യാക്കോസ് നിര്‍വ്വഹിക്കുന്നതാണ്. ഇതിന്‍റെ തുടര്‍ച്ചയായി ഇനിയും തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍ ബാംബൂ കോര്‍പ്പറേഷന്‍റെ കോതമംഗലത്തുള്ള തൊഴില്‍ നൈപുണ്യകേന്ദ്രം വഴി നല്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

വിനോദ സഞ്ചാര മേഖലയില്‍ ബാംബൂ ഉപയോഗിച്ച് ധാരാളം പരിസ്ഥിതി സൗഹാര്‍ദ്ദ നിര്‍മ്മിതികള്‍ ഇന്‍ഡ്യയിലുടനീളം നടന്നുവരുന്നുണ്ട്. ഈ നിര്‍മ്മാണ പ്രക്രിയയില്‍ ബാംബൂ കോര്‍പ്പറേഷന്‍ പല നിര്‍മ്മിതികളും നിര്‍മ്മിച്ച് ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്‍റിനും, വിനോദ സഞ്ചാര വകുപ്പിനും നല്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗവേഷണങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ബാംബൂ മേഖലയില്‍ ധാരാളം സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലുടനീളം തുടങ്ങുവാനും, ഗവേഷണത്തിന് കോതമംഗലത്ത് വര്‍ഷങ്ങളായി ധാരാളം വിദഗ്ധരായ എഞ്ചിനീയര്‍മാരെയും , സാങ്കേതിക വിദഗ്ധരെയും സൃഷ്ടിച്ച എം.എ കോളേജ് ഓഫ് എഞ്ചിനീയറിംഗിന്‍റെ സിവില്‍ ഡിപ്പാര്‍ട്ട്മെന്‍റുമായി ഈ അവസരത്തില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് ബാംബൂ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രി.എ.എം അബ്ദുള്‍ റഷീദ് , എം.എ കോളേജ് ഓഫ് സിവില്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഹെഡായ ഡോ.ജോയ്.എം.പോള്‍ ഉം ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

You May Also Like

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

NEWS

കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയുടെ നവീകരിച്ച മാർക്കറ്റ് സമുച്ചയത്തിന്റെയും,കോതമംഗലം പട്ടണത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 70 ഓളം വരുന്ന സി.സി.ടി.വി. നിരീക്ഷണ ക്യാമറ കളുടെയും ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യുടെ...

NEWS

കോതമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മലർത്തിയടിക്കാം മയക്കുമരുന്നിനെ എന്ന സന്ദേശവുമായി അഖില കേരള പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ...

NEWS

കോതമംഗലം:ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു.കവളങ്ങാട് ഏരിയാ കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. നെല്ലിമറ്റത്തെ കനിവിന്റെ സൗജന്യ ഫിസിയോതെറാപ്പി സെൻട്രൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു....

NEWS

കോതമംഗലം :വ്യത്യസ്തമായി കോഴിപ്പിള്ളിയിലെ ഓണാഘോഷം. കോഴിപ്പിള്ളി കുടമുണ്ട കവല യുവജന വേദിയുടെ ഓണാഘോഷം സാധാരണയിലും വ്യത്യസ്തമായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ചെളി ക്കണ്ടത്തിലെ ഓട്ടവും, ചെളിക്കണ്ടത്തിലെ ഫുഡ്‌ ബോൾ മത്സരവും കാണികൾക്ക് ഏറെ...

NEWS

കോതമംഗലം : പല്ലാരിമംഗലം പുലിക്കുന്നേപ്പടി മുഹിയുദ്ധീൻ ജുമാമസ്ജിദ് സംഘടിപ്പിച്ച നബിദിന ഘോഷയാത്രക്ക് പുലിക്കുന്നേപ്പടി നാഷ്ണൽ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആന്റണി ജോൺ എംഎൽഎ സ്വീകരണ പരിപാടി ഉദ്ഘാടനം...

NEWS

കോതമംഗലം :ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പിണര്‍വൂര്‍കുടി കബനി ട്രൈബല്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ലാവണ്യം 2025’ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ...

NEWS

കോതമംഗലം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 2026 വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന എറണാകുളം ജില്ലയിലെ കോതമംഗലം പെരുമ്പാവൂർ കുന്നത്തുനാട് അങ്കമാലി മൂവാറ്റുപുഴ നിയോജകമണ്ഡലങ്ങളിലെ ഹാജിമാർക്കും ഹജ്ജുമ്മമാർക്കും വേണ്ടിയുള്ള സാങ്കേതിക...

error: Content is protected !!