കോതമംഗലം : ഡാൻസും പാട്ടുമായി ചങ്ങാതിക്കൂട്ടം എത്തി. സമഗ്ര ശിക്ഷ കേരളം കോതമംഗലം ബിആർസി യുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കുറ്റിലഞ്ഞി ഗവ.യുപിസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ഫാത്തിമാ ബീരാന്റെ വീട്ടിൽ ചങ്ങാതിക്കൂട്ടം എത്തി. കുട്ടികൾകലാപരിപാടികൾ അവതരിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയുംചെയ്തു. കിടപ്പിലായ കുട്ടികളുടെ പഠന പുരോഗതിക്കും സാമൂഹികവൽക്കരണത്തിനുമായി നടപ്പിലാക്കിയ ഒരു അതുല്യ പദ്ധതിയാണ് ചങ്ങാതിക്കൂട്ടം. നവംബർ 27 മുതൽ സിംസബർ മൂന്നുവരെ ഒരാഴ്ചക്കാലം നീണ്ടു നിന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും ആയുള്ള വിവിധങ്ങളായ പരിപാടികൾ ഇന്ന് അവസാനിക്കും.
നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് മെമ്പർ നാസർ വട്ടേക്കാടന്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എം മജീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി പി ജമാൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നെല്ലിക്കുഴി പഞ്ചായത്ത് മുഖ്യ പ്രഭാഷണം നടത്തി. കെ.ബി സജീവ് ബിപിസി കോതമംഗലം, സിജു ജേക്കബ് സി ആർ സി കോഡിനേറ്റർ, വിജയകുമാരി (എച്ച് എം) ജിയുപിഎസ് കുറ്റിലഞ്ഞി, റ്റി.കെ അബൂബക്കർ, ടി.എ മുഹമദ്, പ്രസന്ന,ബി ആർ സി അധ്യാപകർ,കുട്ടികൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.