കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ കോതമംഗലം താലൂക്കിലെ രണ്ട് ക്വാറൻ്റയ്ൻ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുടെ നിരീക്ഷണ കാലാവധി ഇന്ന് (14/06/2020) അവസാനിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. മാർ ബസേലിയോസ് ദന്തൽ കോളേജ് നെല്ലിക്കുഴിയിൽ യു എ ഇ യിൽ നിന്നെത്തിയ 3 പേരും,ചേലാട് സെൻ്റ് ഗ്രിഗോറിയോസ് ദന്തൽ കോളേജിൽ നൈജീരിയ,യു എ ഇ എന്നിവിടങ്ങളിൽ നിന്നെത്തിയ 13 പേരുമടക്കം രണ്ട് കേന്ദ്രങ്ങളിലായി 16 പേരാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇവരുടെ നിരീക്ഷണ കാലാവധി ഇന്ന് പൂർത്തിയാകുമെന്ന് എം എൽ എ പറഞ്ഞു.
