കോതമംഗലം: കോവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും,ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണുകളിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്നന്നവർക്ക് ക്വാറന്റയ്ൻ സൗകര്യം ഒരുക്കുന്നതിനായി കോതമംഗലം മണ്ഡലത്തിൽ സജ്ജമാക്കിയ 3 ക്വാറൻ്റയിൻ കേന്ദ്രങ്ങളും പ്രവർത്തനമാരംഭിച്ചു.മാർ ബസോലിയോസ് ദന്തൽ കോളേജ് നെല്ലിക്കുഴി 75 റൂമകൾ, സെൻ്റ് ഗ്രിഗോറിയോസ് ദന്തൽ കോളേജ് ചേലാട് 70 റൂമുകൾ,ഇന്ദിരഗാന്ധി ദന്തൽ കോളേജ് നെല്ലിക്കുഴി 56 റൂമുകൾ എന്നിങ്ങനെയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ മാർ ബസേലിയോസ് ദന്തൽ കോളേജിലെ ക്വാറൻ്റയ്ൻ സെൻ്റർ മൂന്ന് ദിവസം മുൻപെ പ്രവർത്തനം ആരംഭിച്ചിരുന്നു.
ഇവിടുത്തെ 75 റൂമുകളും പൂർണ്ണമായതിനെ തുടർന്നാണ് മറ്റ് രണ്ട് കേന്ദ്രങ്ങളും പ്രവർത്തനമാരംഭിക്കുവാൻ തീരുമാനിച്ചത്.സെൻ്റ് ഗ്രിഗോറിയോസ് ദന്തൽ കോളേജ് പിണ്ടിമന കേന്ദ്രത്തിലേക്ക് 34 പേരും,ഇന്ദിര ഗാന്ധി ദന്തൽ കോളേജ് നെല്ലിക്കുഴിയിലേക്ക് 3 പേരുമാണ് എത്തിയിട്ടുള്ളത്. തമിഴ്നാട്, കർണ്ണാടകം, ആന്ധ്രപ്രദേശ് എന്നിവടങ്ങളിൽ നിന്നുള്ളവരും,വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരും ക്വാറന്റയ്ൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്.
ആന്റണി ജോൺ എംഎൽഎ,ആർ ഡി ഒ സാബു കെ ഐസക്, തഹസിൽദാർ റേച്ചൽ കെ വർഗ്ഗീസ്,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി,പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് ജയ്സൺ ദാനിയൽ എന്നിവരുടെ നേതൃത്വത്തിലാണ് ക്വാറന്റയ്ൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.