കോതമംഗലം: ഓൺലൈൻ പഠനത്തിനായി കോതമംഗലം നിയോജക മണ്ഡലത്തിലെ 18 വിദ്യാർത്ഥികൾക്ക് കൂടി ഇന്ന് സ്മാർട്ട് ഫോണുകൾ നൽകി.ഫോണുകൾ ആന്റണി ജോൺ എം എൽ എ അധ്യാപകർക്കും രക്ഷിതാക്കൾക്കും കൈമാറി.
പല്ലാരിമംഗലം വി എച്ച് എസ് ഇ യിൽ പഠിക്കുന്ന പ്ലസ് വൺ വിദ്യാർത്ഥി,കോതമംഗലം സെൻ്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുന്ന പ്ലസ് ടു,ആറ് ക്ലാസുകളിലെ വിദ്യാർത്ഥികൾ, നെല്ലിമറ്റം സെൻ്റ് ജോസഫ് യു പി സ്കൂളിൽ പഠിക്കുന്ന ഏഴ്, ആറ്,അഞ്ച്,രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ, മാലിപ്പാറ ഫാത്തിമ മാതാ യു പി സ്കൂളിൽ പഠിക്കുന്ന ആറാം ക്ലാസ് വിദ്യാർത്ഥി, കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുന്ന പത്ത്,ഒമ്പത്,ഏഴ്,ആറ്,എട്ടാം ക്ലാസിലെ മൂന്ന് വിദ്യാർത്ഥികൾ,വടാട്ടുപാറ പൊയ്ക ഗവൺമെൻ്റ് ഹൈസ്കൂളിൽ പഠിക്കുന്ന ആറ്,രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ, ഇളങ്ങവം ഗവൺമെൻ്റ് എൽ പി സ്കൂളിൽ പഠിക്കുന്ന നാലാം ക്ലാസ് വിദ്യാർത്ഥി അടക്കം 18 വിദ്യാർത്ഥികൾക്കാണ് ഇന്ന് (26/06/2021)സ്മാർട്ട് ഫോണുകൾ നൽകിയത്. കുത്തുകുഴി സ്വദേശി നിജിൽ കാക്കനാട്ടും സുഹൃത്തുകളും ബന്ധുക്കളും ചേർന്നാണ് സ്മാർട്ട് ഫോണുകൾ സംഭാവന ചെയ്തത്.