കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കെ ഫോൺ പദ്ധതിയുടെ ഭാഗമായി 186 ഓഫീസുകളിൽ / സ്ഥാപനങ്ങളിൽ കണക്ഷൻ നൽകിയതായും,ആദ്യഘട്ടത്തിൽ 100 ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യമായി കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.കോതമംഗലം മണ്ഡലത്തിലെ കെ ഫോൺ പദ്ധതിയുടെ പുരോഗതി സംബന്ധിച്ചും,മണ്ഡലത്തിൽ കൂടുതൽ ബി പി എൽ കുടുംബങ്ങൾക്ക് സേവനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഫോൺ പദ്ധതിയുടെ ഭാഗമായി
കോതമംഗലം നിയോജക മണ്ഡലത്തിലെ 186 സ്ഥാപനങ്ങളിൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്.ആദ്യഘട്ടത്തിൽ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 100 ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ നൽകുവാൻ സർക്കാർ തീരുമാനിക്കുകയും അതിനുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡവും മുൻഗണനാക്രമവും നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ എം എൽ എയെ നിയമസഭയിൽ അറിയിച്ചു.