Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിൽ ഹോം ക്വാറന്റയ്നിൽ 437 പേർ : ആന്റണി ജോൺ എംഎൽഎ.

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും,വിദേശത്ത് നിന്നും എത്തിയ 437 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം(07-06-2020) കോതമംഗലം താലൂക്കിൽ ഹോം ക്വാറന്റയ്നിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 33,വാരപ്പെട്ടി പഞ്ചായത്ത് 52,കോട്ടപ്പടി പഞ്ചായത്ത് 28,പിണ്ടിമന പഞ്ചായത്ത് 31,കീരംപാറ പഞ്ചായത്ത് 34,കുട്ടമ്പുഴ പഞ്ചായത്ത് 18,പല്ലാരിമംഗലം പഞ്ചായത്ത് 21,കവളങ്ങാട് പഞ്ചായത്ത് 65,പോത്താനിക്കാട് പഞ്ചായത്ത് 18,പൈങ്ങോട്ടൂർ പഞ്ചായത്ത് 50,കോതമംഗലം മുൻസിപ്പാലിറ്റി 87 എന്നിങ്ങനെ 437 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.

You May Also Like

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിൽ പുതിയ മുൻഗണന കാർഡുകൾ വിതരണം ചെയ്തു. 240 മുൻഗണന കാർഡുകളുടെ വിതരണ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു .താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ...