Connect with us

Hi, what are you looking for?

NEWS

കോതമംഗലം ലഹരി വിപണനത്തിന്റെ പ്രധാന കേന്ദ്രം; മയക്കുമരുന്നിനെതിരെ കോതമംഗലത്ത് ജനകീയ ജാഗ്രതാ സമിതി

കോതമംഗലം  :കോതമംഗലം നഗരം കഞ്ചാവ് വിപണനത്തിന്റെ പ്രധാന കേന്ദ്രം ആയി എന്ന് സകല ദൃശ്യ മാധ്യമങ്ങളിലൂടെയും മറ്റും കേരളം ഒട്ടാകെ കുപ്രിസിദ്ധമായിരിക്കുകയാണ്. ദിനംപ്രധി കോതമംഗലം മേഖലയിൽ നിന്ന് കഞ്ചാവും മറ്റ്‌ മാരക മയക്കുമരുന്നുകളും പിടികൂടികൊണ്ടിരിക്കുന്നു. ഇതിന്റെ എല്ലാം ഉപഭോക്താക്കൾ യുവ തലമുറയും വിദ്യാർത്ഥികളുമാണ് എന്നുള്ളതാണ് ഏറ്റവും വലിയ ഭീകരത.കഴിഞ്ഞ നാളുകളിൽ കോതമംഗലം സ്വദേശികൾ, യുവതികൾ ഉൾപ്പെടെ മാരക മയക്കുമരുന്നുകൾ ആയി പിടിക്കപെടുമ്പോൾ സംസ്ഥാനം ഒട്ടാകെ ഈ നാടിനെ സംബന്ധിച്ച് മോശമായ ഒരു അഭിപ്രായം ഉയർന്നു വരുന്നു. കേരളത്തിൽ വിദ്യാഭ്യാസ രംഗത്തും, സ്പോർട്സ് രംഗത്തും ഏറ്റവും മികച്ചത് എന്ന് നാളിതുവരെ അറിയപ്പെടുന്ന കോതമംഗലം നഗരം ഇന്ന് മയക്കുമരുന്നിന്റെ പേരിൽ കുപ്രിസിദ്ധമാകുന്നത് കൈയുംകെട്ടി നോക്കിയിരിക്കുവാൻ കോതമംഗലത്തെ പൗരാവലിക്ക് ആവുകയില്ല.

അതിനാൽ കോതമംഗലത്തിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്ന കോതമംഗലം ജനകീയ കൂട്ടായ്മ നാട്ടിലെ ജനപ്രതിനിധികളെയും, പൊതുപ്രവർത്തകരെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും, പൊതുജനങ്ങളെയും വിളിച്ചു ചേർത്തുകൊണ്ട് ഓഗസ്റ്റ് 31 വൈകിട്ട് 5 മണിക്ക് YMCA ഹാളിൽ വച്ച് ചേരുന്ന പൊതുയോഗത്തിൽ കോതമംഗലത്ത് മയക്കുമരുന്ന് വിരുദ്ധ ജനകീയ ജാഗ്രതാ സമിതി രൂപീകരിക്കുന്നു. ഈ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ മയക്കുമരുന്നിന് എതിരെ ബോധവൽകരണ ക്ലാസുകളും, കൗൺസിലിങ്ങും അതോടൊപ്പം ലഹരിക്ക് അടിമപ്പെട്ടവർക്ക് സൗജന്യ ചികിത്സയും, വിദഗ്ദ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. അതോടൊപ്പം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ കോളേജുകളിലും, സ്കൂളുകളിലും ബോധവൽകരണ ക്ലാസ്സുകളും, റാലികളും ഉൾപ്പെടെ ഉള്ള പ്രധിരോധ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.

ഇത്തരം പ്രവർത്തനങ്ങളിലൂടെ യുവതലമുറയെ മയക്കു മരുന്നുകളിൽ നിന്ന് മോചിപ്പിക്കുന്നതിനോടൊപ്പം കോതമംഗലത്തെ മയക്കുമരുന്ന് രഹിത നഗരം ആക്കി മാറ്റുക എന്നുള്ളതാണ് കോതമംഗലം ജനകീയ കൂട്ടായ്മയുടെ ലക്ഷ്യം എന്ന് കൂട്ടായ്മ ഭാരവാഹികൾ ആയ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ,ബോബി ഉമ്മൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.ഈ വിഷയങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായ റെയ്ഡുകളും, പട്രോളിംഗും നടത്തി കോതമംഗലത്തെ ലഹരിമുക്ത നഗരമാക്കുന്നതിന് വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

You May Also Like

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബഡ്സ് സ്കൂളിൽ നിർമ്മിച്ച ഡൈനിംഗ്ഹാൾ എംഎൽഎ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്...

NEWS

കോതമംഗലം: ഇക്കുറി നടന്ന 36 ാമത് കോതമംഗലം ഉപജില്ലാ കലോത്സവം സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 8 വേദികളിലായി അയ്യായിര ത്തോളം കുട്ടികള്‍ അരങ്ങുതകര്‍ത്ത കൗമാര കലോത്സവം കാഴ്ചക്കാര്‍ക്കും കുട്ടികള്‍ക്കും അധ്യാപക...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 2 റോഡുകൾ ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 6.25 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഊന്നുകൽ- തേങ്കോട് റോഡ്, മാതിരപ്പിള്ളി പള്ളി...

NEWS

കോതമംഗലം: 3 കോടി രൂപ ചിലവഴിച്ച് കുറ്റിലഞ്ഞി – സൊസൈറ്റിപ്പടി-കനാൽപ്പാലം- മേതലപ്പടി പാഴോർമോളം കോട്ടച്ചിറ റോഡ് ആധുനിക നിലവാരത്തിലേക്ക് നവീകരിക്കുന്നു. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കോതമംഗലം നിയോജകമണ്ഡലത്തിലെ...

NEWS

കോതമംഗലം: 37 -)മത് സംസ്ഥാന ആർചറി ചാമ്പ്യൻഷിപ്പിന് കോതമംഗലത്ത് തുടക്കമായി. കോതമംഗലം എം എ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.7,8,9 തീയതികളിലായിട്ടാണ്...

NEWS

കോതമംഗലം: കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയുടെ ഉടമസ്ഥതയിലുള്ള ഫാത്തിമ മാതാ എൽ പി സ്കൂളിന് ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ വിനിയോഗിച്ച് സംരക്ഷണഭിത്തി ഒരുങ്ങുന്നു....

NEWS

കോതമംഗലം : സംസ്ഥാന സർവീസ് പെൻഷൻകാരുടെയും ജീവനക്കാരുടെയും സമസ്ത വിഭാഗം ജനങ്ങളുടെയും കണ്ണുനീരിൽ സർക്കാർ നിലം പതിക്കുമെന്ന് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഡോ. ജിന്റോ ജോൺ പറഞ്ഞു. കേരളം...

NEWS

പൈമറ്റം: ഗവ: യു പി സ്കൂളിൽ കോതമംഗലം എൽഎൽഎ ആൻ്റണി ജോണിൻ്റെ ആസ്തി വികസനഫണ്ടിൽനിന്നും 15 ലക്ഷംരൂപ ചെലവഴിച്ച് നിർമ്മിച്ച ക്ലാസ്റൂമുകളുടെ ഉദ്ഘാടനം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ...

NEWS

കോതമംഗലം : സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതികൾ ഏറ്റെടുത്ത് നടത്തുവാൻ വേണ്ടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എൻ എസ് എസ് യൂണിറ്റും,കീരമ്പാറ പഞ്ചായത്തുമായി കൈകോർക്കുന്നു. എൻ എസ് എസ് യൂണിറ്റ് ദത്ത് ഗ്രാമമായി ഏറ്റെടുക്കുന്നതിന്റെ...

CRIME

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ അഞ്ചര കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയില്‍. പേഴയ്ക്കാപ്പിള്ളി സബ്‌സ്റ്റേഷന് സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നുമാണ് അസം സ്വദേശിയായ നജ്മുല്‍ ഇസ്ലാം പിടിയിലായത്. എക്‌സൈസ്...

NEWS

കോതമംഗലം : കോതമംഗലം നഗരസഭ 27-ാം വാർഡിൽ 71 ലക്ഷം രൂപ ചിലവഴിച്ചുള്ള കുടിവെള്ള പദ്ധതിയുടെയും , മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി 19.5 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്ന...

NEWS

കോതമംഗലം : കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ അള്ളുങ്കൽ പ്രദേശത്ത് അനുവദിച്ച പുതിയ റേഷൻ കട ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിസൻറ് ഷിബു പടപ്പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ്‌...

error: Content is protected !!