എറണാകുളം : സംസ്ഥാനത്ത് ശനിയാഴ്ച 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 23 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 95,918 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ശനിയാഴ്ച 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇന്ന് കോതമംഗലം മേഖലയിലെ നെല്ലിക്കുഴിയിലും കവളങ്ങാടും ഉറവിടമറിയാത്ത മൂന്നുവീതം പോസിറ്റീവ് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നെല്ലിക്കുഴിയില്‍ ആറുപേരാണ് പുതിയ രോഗികള്‍. കോതമംഗലം മുനിസിപ്പാലിറ്റിയില്‍ അഞ്ചുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പൈങ്ങോട്ടൂരും കുട്ടമ്പുഴയിലും രണ്ടു രോഗികള്‍ വീതമുണ്ട്.
എറണാകുളം ജില്ലയിൽ ഇന്ന് 1191 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 17
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 979
• ഉറവിടമറിയാത്തവർ – 174
• ആരോഗ്യ പ്രവർത്തകർ-14
• ഐ എൻ എച്ച് എസ് -7
• ഇന്ന് 983 പേർ രോഗ മുക്തി നേടി.
• ഇന്ന് 2320 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2040 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30539 ആണ്. ഇതിൽ 28742 പേർ വീടുകളിലും 116 പേർ കോവിഡ് കെയർ സെന്ററുകളിലും 1681 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 232 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 482 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11418 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് -239
• പി വി എസ് – 46
• സഞ്ജീവനി – 78
• സ്വകാര്യ ആശുപത്രികൾ – 699
• എഫ് എൽ റ്റി സികൾ – 1421
• വീടുകൾ – 8935
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12609 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7977 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 615 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 352കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• എൻ എസ് എസ് വോളന്റിയർമാർക്ക് കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളിൽ പരിശീലനം നൽകി. ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ നാലാമത്തെ ബാച്ചിൻറെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4650 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 60 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.