കോതമംഗലം : കേരളത്തിൽ തിങ്കളാഴ്ച 5042 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 23 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
നെല്ലിക്കുഴിയില്‍ പതിനഞ്ചുപേര്‍ക്കാണ് ഇന്ന് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു. കോതമംഗലം മുനിസിപ്പാലിറ്റിയിലും വാരപ്പെട്ടിയിലും മൂന്നുപേര്‍ക്കുവീതം രോഗം കണ്ടെത്തി. പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലായി മൂന്ന് നേഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പിണ്ടിമന പഞ്ചായത്ത് ആറാം വാര്‍ഡ് കണ്ടെയിന്‍മെന്‍റ് സോണായി. ഇന്നലെ കോവിഡ് ബാധിതനായ കോതമംഗലം സ്വദേശി ഇന്ന് ആത്മഹത്യ ചെയ്തു. വെണ്ടുവഴി 314 മുകളത്തു വീട്ടിൽ രതീഷ് ( കുഞ്ഞാവ) 37 വയസ്സ് ഇന്നലെ ( 4.10.2020) കോവിഡ് പോസിറ്റീവ് ആയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. രോഗം സ്ഥിരീകരിച്ച വിവരമറിഞ്ഞതിന്റെ മാനസിക സംഘർഷമാകാം ആത്മഹത്യക്കു കാരണമെന്നാണു നിഗമനം. വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. അവിവാഹിതനായിരുന്നു രതീഷ്. പിതാവ് ഗോപാലനും
മാതാവ് ദാക്ഷായണിക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്.വീടിനു സമീപം വെൽഡിംഗ് വർക്ക്ഷോപ്പ് നടത്തി വരികയായിരുന്നു. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
എറണാകുളം ജില്ലയിൽ ഇന്ന് 705പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -18
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ- 587
• ഐ .എൻ .എച്ച് .എസ് – 13
• ഇന്ന് 236 പേർ രോഗ മുക്തി നേടി. ഇതിൽ 234 പേർ എറണാകുളം ജില്ലക്കാരും 2 പേർ മറ്റ് ജില്ലക്കാരുമാണ്
• ഇന്ന് 1887 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1921 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26795 ആണ്. ഇതിൽ 25032 പേർ വീടുകളിലും 153 പേർ കോവിഡ് കെയർ സെന്ററുകളിലും 1610 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 207 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 176 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10250. (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 230
• പി വി എസ് – 37
• സഞ്ജീവനി – 107
• സ്വകാര്യ ആശുപത്രികൾ – 874
• എഫ് എൽ റ്റി സികൾ – 1631
• വീടുകൾ – 7371
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10955 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 922 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1339 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 840 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 1255 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 437 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 271 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ആദ്യത്തെ ബാച്ചിന്റെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി വി എസ് ആശുപത്രിയിൽ പൂർത്തിയായി. രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്‌സ് ഓൺ പരിശീലനം ആണ് നൽകുന്നത്. കൂടാതെ കോലഞ്ചേരി ,ആലുവ ,അങ്കമാലി ,കാക്കനാട് ,കളമശ്ശേരി എന്നിവിടങ്ങളിലെ FCJM കോടതികളിലെ ജീവനക്കാർക്ക് കോവിഡിനെക്കുറിച്ചും പ്രതിരോധമാർഗ്ഗങ്ങളെ കുറിച്ചും ഓൺലൈൻ ബോധവത്കരണം നടത്തി
• വാർഡ് തലത്തിൽ 4596 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 121 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.