കോതമംഗലം – കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടച്ചു പൂട്ടൽ കാരണം സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കും അതിഥി തൊഴിലാളികൾക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം കോതമംഗലം മണ്ഡലത്തിൽ 8 കേന്ദ്രങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു കഴിഞ്ഞതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. 2 കേന്ദ്രങ്ങളിൽ നാളെ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
നെല്ലിക്കുഴി പഞ്ചായത്തിൽ KTLഓഡിറ്റോറിയം(600 പേർ),വാരപ്പെട്ടി പഞ്ചായത്ത് ഫ്രണ്ട്സ് കാറ്ററിങ്ങ് സെൻ്റർ കക്കാട്ടൂർ(110 പേർ),കുട്ടമ്പുഴ പഞ്ചായത്ത് വെട്ടിക്കൽ കാറ്ററിങ്ങ് സെൻ്റർ (17 പേർ),വടാട്ടുപാറ മിനി സ്റ്റേഡിയം(18 പേർ), കീരംപാറ പഞ്ചായത്ത് പാലമറ്റം കുടുംബശ്രീ യൂണിറ്റ്(10 പേർ),കവളങ്ങാട് പഞ്ചായത്ത് ലിറ്റിൽ ഫ്ലവർ സ്കൂൾ കിച്ചൻ (50 പേർ),പല്ലാരിമംഗലം പഞ്ചായത്ത് ഒരുമ കുടുംബശ്രീ (50 പേർ),കോതമംഗലം മുൻസിപ്പാലിറ്റി ടൗൺ UP സ്കൂൾ(35 പേർ) എന്നിങ്ങനെ 8 കേന്ദ്രങ്ങളിലായി 890 പേർക്ക് ഇന്ന് കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം ലഭ്യമാക്കിയെന്നും, കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിൽ നാളെ മുതൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുമെന്നും തുടർന്നുള്ള ദിവസങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം കൂടുതൽ വിപുലീകരിച്ച് മുന്നോട്ട് പോകുന്നതിനായി മുഴുവൻ ജനങ്ങളുടേയും സഹകരണം ഉണ്ടാകണമെന്നും ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.