കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പിണ്ടിമന പഞ്ചായത്തിൽ അയിരൂർപ്പാടം സ്വദേശിനി ആമിന അബ്ദുൾ ഖാദർ കൊലപാതക കേസ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.ആമിന അബ്ദുൾ ഖാദർ കൊലപാതക കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ പുരോഗതി സംബന്ധിച്ച് ആന്റണി ജോൺ MLA ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോളാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റവാളികളെ കണ്ടെത്തുന്നതിനായി കേസന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് MLA നിയമസഭയിൽ ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് കോതമംഗലം പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 434/2021/ U/s174 CrPC പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ട ആമിന അബ്ദുൾ ഖാദർ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെടതായി കണ്ടെത്തുകയും പ്രസ്തുത ആഭരണങ്ങൾ അപഹരിക്കുന്നതിനായി ആമിനയെ ആരെങ്കിലും കൊല ചെയ്തിരിക്കാം എന്നുള്ള നിഗമനത്തിൽ പ്രസ്തുത കേസിന്റെ സെക്ഷൻ 302,397 IPC പ്രകാരം ഭേതഗതി ചെയ്ത് അന്വേഷണം നടത്തിയിട്ടുള്ളതാണ്. പ്രസ്തുത കേസിലെ പ്രതികളെ കണ്ടെത്താൻ സാധിക്കാതെ വന്നതിനെത്തുടർന്ന് ഈ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയും ഈ കേസ് ക്രൈം 257/CB/EKM/R/2021 ആയി റീ നമ്പർ ചെയ്ത് 22/09/2021 മുതൽ കൈംബ്രാഞ്ച് ഊർജ്ജിത അന്വേഷണം നടത്തിവരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആന്റണി ജോൺ MLA യെ നിയമസഭയിൽ അറിയിച്ചു.
