കോതമംഗലം: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ “ജീവനി -നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ” കോതമംഗലത്ത് മൂന്നു ദിവസത്തെ വിളമ്പര ഘോഷ യാത്രയും വിത്തു വണ്ടിക്ക് സ്വീകരണവും നൽകി. ആന്റണി ജോൺ എം എൽ എ ഉത്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ മഞ്ജു സിജു അധ്യക്ഷയായിരുന്നു. കർഷകർക്കുള്ള ജീവനി പച്ചക്കറിവിത്ത് കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി പേരയിൽ മുഖ്യാഥിതിയായിരുന്നു.
കൃഷി ഡപ്യൂട്ടി ഡയറക്ടർ ദിലീപ്, കൃഷി അസി.ഡയറക്ടർ സിന്ധു വി.പി., ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ് ശാന്തമ്മ പയസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ.അബ്ബാസ്, നഗരസഭ കൗൺസിലർമാരായ സീനാ മാത്യു, ഉണ്ണികൃഷ്ണൻ, റെജി ജോസ്, ഷീബ എൽദോസ്, കെ.വി.തോമസ്, ബിനു ചെറിയാൻ,, ശാലിനി മുരളി, ലിസി പോൾ, വി.കെ.ജിൻസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പച്ചക്കറി കൃഷിയുടെ അനിവാര്യത വ്യക്തമാക്കുന്ന ലഘു നാടകം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അവതരിപ്പിച്ചു. പച്ചക്കറി വിത്തും തൈകളും വിതരണം ചെയ്തു. വിളബര ജാഥ ഇന്ന് കോതമംഗലം, വാരപ്പെട്ടി, പോത്താനിക്കാട്, പൈങ്ങോട്ടൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി. ജാഥ തിങ്കളാഴ്ച പര്യടനം പൂർത്തിയാക്കും.
You must be logged in to post a comment Login