കോതമംഗലം :കൂവള്ളൂർ എൽ പി സ്കൂൾ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ എസ് കലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം നിർവഹിച്ചു. എം എൽ എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിച്ചൻ ബ്ലോക്കിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കെ ജെ ബോബൻ, കവളങ്ങാട് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം അബ്ദുൽ കരീം, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫിയ സലീം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മൈതീൻ, വാർഡ് മെമ്പർമാരായ കെ എം മൈതീൻ, എ എ രമണൻ, ഹെഡ്മിസ്ട്രസ് മിനി ജോർജ്,എന്നിവർ സംസാരിച്ചു. കെ എം ഇബ്രാഹിം കവല സ്വാഗതവും മുൻ മാനേജർ എം കെ മുഹമ്മദ് നന്ദിയും പറഞ്ഞു.
