കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രതലത്തിൽ 2.5 മീറ്റർ വീതിയിൽ 2.5 മീറ്റർ ആഴത്തിലും താഴെ 1 മീറ്റർ വീതിയിൽ ചുരുക്കി വി ഷേപ്പിലാണ് ട്രഞ്ച് നിർമ്മിക്കുന്നത്. 1 കോടി 40 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ് ട്രഞ്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തീർക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ജന പ്രതിനിധികളും,ഊരു നിവാസികളും, വനം വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം വിലയിരുത്തി.എം എൽ എ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ. കെ കെ ഗോപി,പഞ്ചായത്ത് മെമ്പർ ബിനേഷ് നാരായണൻ,ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി ജി സന്തോഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ എ അശോകൻ, ബീറ്റ് ഫോറസ്റ്റ്ഓഫീസർമാരായ എം ദിലീപ് കുമാർ, കെ എം അലി കുഞ്ഞ്, കെ നിതീഷ്, ഇന്ദിരാകുട്ടി രാജു, ശിവപ്രസാദ് എസ്,
, ബിജു പനംകുഴിയിൽ, പ്രദേശവാസികളായ ഓമന കുഞ്ഞുമോൻ ,അനിത ബാലകൃഷ്ണൻ,
സരസമ്മ പരമു, രേഖ ബിജു,ഊരു മൂപ്പൻ ആനിയപ്പൻ കാണി ,ഇഞ്ചത്തൊട്ടി ഫോറെസ്റ്റ് സ്റ്റേഷൻ ജീവനക്കാർ, കെ പി എച്ച് സി സി ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരും ഉണ്ടായിരുന്നു. ട്രഞ്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് എം എൽ എ പറഞ്ഞു.